Follow Us On

12

July

2020

Sunday

യുവർ നെയ്ബെർ അസോസിയേഷൻ അഞ്ചാമത് വാർഷികാഘോഷം :

യുവർ നെയ്ബെർ  അസോസിയേഷൻ അഞ്ചാമത് വാർഷികാഘോഷം :
വയനാടിന്റെ സമഗ്ര വികസനത്തിനും,  കുട്ടികളുടെയും യുവജനങ്ങളുടെയും നൈപുണ്യ വികസനത്തിനുമായി രൂപീകൃതമായ രജിസ്ട്രേഡ് സൊസൈറ്റിയാണ് യുവർ നെയ്ബെർ  അസോസിയേഷൻ.
കാലഘട്ടത്തിന്റെ  വെല്ലുവിളികൾ ഏറ്റെടുക്കുവാനും അവയെ നേരിടുവാനും കുട്ടികളെയും യുവജനങ്ങളെയും  പ്രാപ്തരാക്കുന്ന ലൈഫ് ട്രെയിനിങ്, ജെ. ബാൻഡ്, ദി  ഡാൻസ്,   യൂത്ത് ട്രാവലർ, മൈൻഡ് വേൾഡ്, കരിയർ  കാർ, ജെ. പി  കമ്മ്യൂണിറ്റി,  എന്നീ പ്രവർത്തനങ്ങളിലൂടെ അവരെ സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് എത്തിക്കുവാൻ പരിശ്രമിക്കുന്നു.
നവംബർ 9ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ദ്വാരക പാസ്റ്ററൽ സെൻററിൽ വച്ച് നടന്ന അഞ്ചാമത വാർഷിക പൊതുയോഗത്തിൽ മാനന്തവാടി രൂപത വികാരി ജനറൽ മോൺസിഞ്ഞോർ അബ്രഹാം നെല്ലിക്കൽ അധ്യക്ഷനായിരുന്നു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ. ടി എൽ. സാബു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. നാഷണൽ പബ്ലിക് ഗ്രീവൻ സസ് റിട്രസ്സൽ കമ്മീഷൻ നാഷണൽ ചീഫ് സെക്രട്ടറി ഡോ.അജിത്ത് കുറിയേടത്ത് 2020 വർഷത്തെ പദ്ധതി പ്രകാശനം ചെയ്തു.  റേഡിയോ മാറ്റൊലി  ഡയറക്ടർ ഫാദർ ബിജോ കറുകപ്പള്ളി, എൻ. ടി. എസ്. ഡയറക്ടർ ഫാ.ബിനോയ് കാശാൻകുറ്റിയിൽ ,സെക്രെട്ടറി  ഫാ. ലാൽ ജേക്കബ് പൈനുങ്കൽ ,  സിസ്റ്റർ. ആൻസി  സി.എം. സി. സി. ലിൻസി എസ്.സി.വി., ലിൻഷ, നീനു, ജെസ്പിൻ, അമൽ , അജയ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?