Follow Us On

29

March

2024

Friday

ഡിപ്പാർട്ട്മെൻറ് ഓഫ് യൂത്ത്‌ മിനിസ്ട്രി വാർഷികാഘോഷം

ഡിപ്പാർട്ട്മെൻറ് ഓഫ് യൂത്ത്‌  മിനിസ്ട്രി വാർഷികാഘോഷം
മാനന്തവാടി: യുവജന ശുശ്രൂഷയിൽ കാലോചിതമായ മാറ്റം ആവശ്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം ഉൾകൊണ്ടു കൊണ്ട്  മാനന്തവാടി രൂപതയിലെ യുവജന ശുശ്രൂഷ പുതിയമാനങ്ങൾ സ്വീകരിച്ചിട്ട് അഞ്ചു വർഷത്തോളമായി. രൂപതയ്ക്ക് അകത്തും പുറത്തുമായി ചിതറി കഴിയുന്ന യുവജനങ്ങളെ  അവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുക എന്നതാണ് യൂത്ത് മിനിസ്ട്രിയുടെ ലക്ഷ്യം.
 മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസഫ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. സീറോ മലബാർ യുവജന കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വിശിഷ്ടാതിഥിയായിരുനന്നു .ജെ പി കമ്യൂണിറ്റിയുടെ സ്കൂൾ  മെമ്പർ ഷിപ്പ് മാർ .ജോസഫ് പണ്ടാരശ്ശേരി,സെന്റ് പാട്രിക്  മാനന്തവാടി, സാൻജോസ് കണിയാരം സെന്റ് ജോസഫ് ചെറുകാട്ടൂർ സെന്റ്റ് മേരീസ് പുൽപ്പള്ളി, ഇൻഫന്റ് ജീസസ് കേണിച്ചിറ തുടങ്ങിയ സ്ക്കൂൾ പ്രിൻസിപ്പൽമാർക്ക് നല്കി. മിനിസ്ട്രി ഡയറക്ടർ  ഫാ. ലാൽജേക്കബ് പൈനുങ്കൽ അധ്യക്ഷനായിരുന്നു.  ഫാ.  പോൾ വാഴപ്പള്ളി, ഫാ.ജോബി മുക്കാട്ട് കാവുങ്കൽ,  പാസ്റ്ററൽ  കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പാലംപറമ്പിൽ, കെ. സി. വൈ. എം. പ്രസിഡന്റ്  എബിൻ മുട്ടപ്പള്ളി, ഗ്രെയ്‌സി ജേക്കബ്, സി.ലിൻസാ  എഫ് സി സി  ലിൻഷ മരിയ മാർട്ടിൻ,നീനു സജയ്,   ജസ്റ്റിൻ ജോസഫ് എന്നിവർ  പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?