Follow Us On

08

July

2020

Wednesday

വിധവകളുടെ സാമ്പത്തികവും സാമൂഹികവും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ കാര്യമായ ചര്‍ച്ച ആകുന്നില്ല

വിധവകളുടെ സാമ്പത്തികവും സാമൂഹികവും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ കാര്യമായ ചര്‍ച്ച ആകുന്നില്ല

കൊച്ചി: ഇന്നു നമ്മുടെ സമൂഹത്തില്‍ വിധവകളുടെ പ്രശ്‌നങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. അത് സാമ്പത്തികവും സാമൂഹികവും ശാരീരികവും മാനസികവും ആത്മീയവുമായ മേഖലകളില്‍ ആണ്. എന്നാല്‍ ഇതൊന്നും സമൂഹത്തില്‍ കാര്യമായ ചര്‍ച്ച ആകുന്നില്ല എന്നതാണ് സത്യമെന്ന് ബിഷപ് ജോസഫ് കാരിക്കശേരി പറഞ്ഞു. കെസിബിസി തലത്തില്‍ ആരംഭിക്കുന്ന ‘വിധവകളുടെ കൂട്ടായ്മ’ (വിഡോ ഫോറം)പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. വിധവകള്‍ക്കുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുവാന്‍ ഉപയുക്തമായ വിധത്തില്‍ ചര്‍ച്ചകളും ബോധവത്കരണ സെമിനാറുകളും ഏറെ പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വിധവകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും സ്വയം പര്യാപ്തരാക്കി മാറ്റുവാനുമുള്ള ഉത്തരവാദിത്വം നമുക്കോരുത്തര്‍ക്കുമുണ്ട്.
വിഭാര്യരെ അപേക്ഷിച്ച് ഇന്ന് വിധവകളുടെ എണ്ണം കൂടുതലാണ്. പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം സ്ത്രീകളെ  അപേക്ഷിച്ച് കുറവായതുകൊണ്ടും അവരുടെ ജോലി, ദുഃശീലങ്ങള്‍, അസുഖം, അപകട സാഹചര്യം തുടങ്ങിയ പ്രത്യേകതകള്‍ കൊണ്ടുമാണ് ഇന്ന് നമ്മുടെ ഇടയില്‍ വിധവകളുടെ എണ്ണം കൂടുതലാകാന്‍ കാരണമെന്ന് മുഖ്യപ്രഭാഷണത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. പോള്‍ മാടശേരി പറഞ്ഞു.
കെസബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ നിന്നുമുള്ള വിധവകളുടെ പ്രതിനിധികളാണ് പിഒസിയില്‍ സംഗമിച്ചത്. ഉച്ചയ്ക്കുശേഷം നടന്ന ഒത്തുചേരലില്‍ വിവിധ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: ഷീബാ ഡുറോം (കൊച്ചി രൂപത), ജനറല്‍ സെക്രട്ടറി: ഫിലോമിനാ തോമസ് (എറണാകുളം-അങ്കമാലി അതിരൂപത), ട്രഷറര്‍:  സരളമ്മ ജോണ്‍ (തിരുവല്ല അതിരൂപത), വൈസ് പ്രസിഡന്റ്:  ഷെറില്‍ ലൂയിസ് (വരാപ്പുഴ അതിരൂപത), മരിയ അബ്രാഹം (പാലാ രൂപത), സെക്രട്ടറിമാര്‍:  മേരി ജോണ്‍ (കോട്ടപ്പുറം രൂപത), മിനി ജോണ്‍സണ്‍ (കോതമംഗലം രൂപത), ആനിമേറ്റര്‍:  സി. ലിസ (തിരുവല്ല അതിരൂപത) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?