തൃശ്ശൂർ :ദാരിദ്ര്യം ഏത് രാജ്യത്തിെന്റെ യും സമ്പന്നതയുടെ ഭീഷണിയാണെന്നും ,ദാരിദ്ര്യം കുറയ്ക്കാൻ ദാരിദ്ര്യ രേ ഖതാഴ്ത്തി വരയ്ക്കുകയല്ല ചെയ്യേണ്ടതെന്നും, ജ്യോതി സാങ്കേതിക സംവാദ പരമ്പരയിൽ സംവദിച്ചവർ അഭിപ്രായപ്പെട്ടു .
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ കർഷകരിൽ ആണ്,അവരിൽ തന്നെയാണ് ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ളത്.കേരളത്തിൽ സമ്പന്നർ പോലും ദരിദ്രർ ആകുവാൻ ആഗ്രഹിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത് .അതുകൊണ്ടാണ് ബിപിഎൽ കാർഡ് കിട്ടാൻ സമ്പന്നർ പോലും നട്ടോട്ട o ഓടുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്കണോമിക്സ് വിഭാഗം മുൻ മേധാവി ഡോക്ടർ കെ പി മാണി വിഷയ അവതരണം നടത്തി. ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് എക്കണോമിക്സ് വിഭാഗം മേധാവി ഡോക്ടർ ചാക്കോ ജോസ് പി ദാരിദ്ര്യവും ദാരിദ്ര്യരേഖ കളുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിച്ചു ,കില യിലെ ഡോക്ടർ പീറ്റർ എം രാജ്സാ ധാരണക്കാരും ഗവൺമെന്റം എടുക്കേണ്ട മുൻകരുതലുകൾ ളും നടപടിക്രമങ്ങളെകുറിച്ചും സംസാരിച്ചു. ജ്യോതി എജിനീയറിങ് കോളേജ് മാനേജർ തോമസ് കാക്കേശ്ശേരിസാങ്കേതിക സംവാദം ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് ഹെഡ് ഫാദർ റോയ് ജോസഫ് വടക്കൻ ,അക്കാദമിക്ക്ഡയറക്ടർ ഡോക്ടർ ജോസ് കണ്ണമ്പുഴ ,പ്രിൻസിപ്പൽ റവ ഡോക്ടർ ജയ്സൺ പോൾ മുളേ രിക്കൽ, തൃശൂർ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി വിനീത എം.വി, റിസർച്ച് ഡയറക്ടർ റെ വ.ഡോ . സിസ്റ്റർ റോസ് അനിത എന്നിവർ സംസാരിച്ചു. സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എന്ന ആശയവുമായി ജ്യോതി എൻജിനീയറിങ് കോളേജിന്റെ നേതൃത്വത്തിൽ തൃശൂർ പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ ജ്യോതി സാങ്കേതിക സംവാദ പരമ്പരയിൽനിരവധി സാങ്കേതിക വിദഗ്ധർ പങ്കെടുത്തു .
Leave a Comment
Your email address will not be published. Required fields are marked with *