Follow Us On

08

July

2020

Wednesday

മാര്‍ പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്‌കാരം റവ ഫാ. ഷാജി തുമ്പേച്ചിറയിലിന്

മാര്‍ പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്‌കാരം റവ ഫാ. ഷാജി തുമ്പേച്ചിറയിലിന്

കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവിന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള വചനസര്‍ഗ പ്രതിഭാ അവാര്‍ഡിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം റവ. ഫാ. ഷാജി തുമ്പേച്ചിറയിലിന്. ബൈബിള്‍ സന്ദേശങ്ങള്‍ സൈബര്‍/ഡിജിറ്റല്‍ മേഖലയിലൂടെ പ്രചരിപ്പിക്കുന്നതിന് നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ക്കാണ് ഈ വര്‍ഷം പ്രതിഭാപുരസ്‌കാരം നല്കുന്നത്.

ചങ്ങനാശേരി അതിരൂപതാംഗമായ റവ. ഫാ. ഷാജി തുമ്പേച്ചിറയില്‍ കുന്നന്താനത്തുള്ള സിയോന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷചെയ്യുന്നു. ഗാനശുശ്രൂഷകളിലൂടെ പ്രസിദ്ധനായ അദ്ദേഹം ജീവിതനവീകരണത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനുമായി ബൈബിള്‍ അടിസ്ഥാനമാക്കി വിവിധങ്ങളായ വീഡിയോ പ്രോഗ്രാമുകള്‍ ചെയ്ത് ഫേസ്ബുക്ക്, യുട്യൂബ് എന്നിവ വഴി പ്രചരിപ്പിക്കുന്നു. ബൈബിളിലെ സനാതന സന്ദേശങ്ങളിലൂടെ ഭാവാത്മകചൈതന്യമുള്ള ഒരു സൈബര്‍ലോകം സ്വപ്നം കാണുന്ന ഫാ. തുമ്പേച്ചിറയിലിന്റെ ആമേന്‍ എന്ന പേരിലുള്ള അനുദിന വചനസന്ദേശവും എന്നെ തൊട്ട വചനം എന്ന പരിപാടിയും പ്രസിദ്ധങ്ങളാണ്. വചനസര്‍ഗ പ്രതിഭാപുരസ്‌കാരവും അവാര്‍ഡ് തുകയായ 25,000 രൂപയും നവംബര്‍ 24നു പി.ഒ.സി.യില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കു നടക്കുന്ന ചടങ്ങില്‍വച്ച് കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ അബ്രാഹം മാര്‍ യൂലിയോസ് അവാര്‍ഡുജേതാവിനു സമ്മാനിക്കുമെന്ന് കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുതുശ്ശേരി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?