Follow Us On

29

March

2024

Friday

ആണവായുധങ്ങൾ ഉപയോഗിക്കുന്നത് അധാർമ്മികം; എത്തുംമുമ്പേ ജപ്പാന് പാപ്പയുടെ വീഡിയോ സന്ദേശം

ആണവായുധങ്ങൾ ഉപയോഗിക്കുന്നത് അധാർമ്മികം; എത്തുംമുമ്പേ ജപ്പാന് പാപ്പയുടെ വീഡിയോ സന്ദേശം

വത്തിക്കാൻ സിറ്റി: ആണവായുധങ്ങൾ ഉപയോഗിക്കുന്നത് അധാർമ്മികമെന്ന് ജപ്പാൻ ജനതയോട് ഫ്രാൻസിസ് പാപ്പ. ആണവായുധങ്ങളുടെ വിനാശകരമായ ശക്തി ഇനി ഒരിക്കലും മനുഷ്യചരിത്രത്തിൽ ആവർത്തിക്കാതിരിക്കാൻ നിങ്ങൾക്കൊപ്പം പ്രാർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. 23-26വരെ നടത്തുന്ന അപ്പസ്‌തോലിക് സന്ദർശനത്തിന് മുന്നോടിയായി അയച്ച വീഡിയോ സന്ദേശത്തിലൂടെ ജപ്പാൻ ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

സായുധ പോരാട്ടങ്ങൾക്കിടയിൽ ഓരോ മനുഷ്യന്റെയും മൂല്യവും അന്തസ്സും സംരക്ഷിക്കുകയെന്നത് വലിയ ഒരു വെല്ലുവിളിയാണ്. ശക്തമായ സഹജീവിബോധം നമ്മുടെ ഉള്ളിലുണ്ടെങ്കിലും സമാധാനപരമായ അന്തരീക്ഷം പരത്തുകയെന്നത് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ഒരു ഭീഷണിയുമാണ്. മാത്രമല്ല, ആണവായുധങ്ങളുടെ ഉപയോഗത്തിൽനിന്നുള്ള ജപ്പാന്റെ ഉന്മൂലനം ഒരു വെല്ലുവിളിയും ധാർമ്മികവും മാനുഷികവുമായ അനിവാര്യതയുമാണെന്ന് ആണവായുധങ്ങളോടുള്ള എതിർപ്പിനെതിരെ 2017 മാർച്ചിൽ ഐക്യരാഷ്ട്രസഭയ്ക്ക് അയച്ച സന്ദേശത്തിലും പാപ്പ പറഞ്ഞിട്ടുണ്ട്.

വ്യത്യസ്തമായ മതവിശ്വാസങ്ങൾക്കിടയിൽ സാഹോദര്യത്തിന്റെയും സംഭാഷണത്തിന്റെയും സംസ്‌കാരം വളർത്തുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. പരസ്പരം ബഹുമാനിച്ചുകൊണ്ട് മനുഷ്യന്റെ അടിസ്ഥാനപരമായ വളർച്ച ലക്ഷ്യമാക്കാൻ തന്റെ സന്ദർശനം ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും അത് സുരക്ഷിതവും ശാശ്വതവുമായ സമാധാനത്തിലേക്ക് ജപ്പാനെ നയിക്കുമെന്ന് ഉറപ്പുണ്ടെന്നും പാപ്പ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?