Follow Us On

29

March

2024

Friday

ദരിദ്രരുടെ ആരോഗ്യസംരക്ഷണം; പദ്ധതിയുമായി ഫ്രാൻസിസ് പാപ്പയും അബുദാബി കിരീടവകാശിയും

ദരിദ്രരുടെ ആരോഗ്യസംരക്ഷണം; പദ്ധതിയുമായി ഫ്രാൻസിസ് പാപ്പയും അബുദാബി കിരീടവകാശിയും

വത്തിക്കാൻ സിറ്റി: ദരിദ്രരുടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്താനുള്ള പദ്ധതിയിൽ ഒപ്പുവെച്ച് ഫ്രാൻസിസ് പാപ്പയും അബുദാബി കിരീടവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അപ്പോസ്‌തോലിക് നൂൺഷോ ആർച്ചുബിഷപ്പ് ഫ്രാൻസിസ്‌കോ പാഡില്ല, അബുദാബി കിരീടാവകാശിയുടെ അണ്ടർസെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്രൂയി എന്നിവരാണ് ഇരുനേതാക്കളെയും പ്രതിനിധീകരിച്ച് അബുദാബിയിൽവച്ച് പദ്ധതിയിൽ ഒപ്പുവെച്ചത്.

ആവശ്യമുള്ള സമൂഹങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം നൽകുന്നതിന് പരസ്പര സഹകരണം ഉറപ്പാക്കും. ജീവിത സാഹചര്യം പരിഗണിക്കാതെ മാന്യവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന വിശ്വാസത്തിൽ നിന്നാണ് ഈ സഹകരണം ഉറപ്പാക്കുന്നതും. മാത്രമല്ല, മികച്ച ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം മൂലം മലേറിയ, പോളിയോ, ഗുനിയ തുടങ്ങിയ രോഗങ്ങൾ ദരിദ്രസമൂഹത്തെ കടന്നാക്രമിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലുമാണ് സംയുക്ത ആരോഗ്യ സംരക്ഷണ പദ്ധതി രൂപം കൊണ്ടത്.

ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടവർ ഉൾപ്പെടെയുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന തരത്തിൽ ആരോഗ്യ വിഭവങ്ങളുടെ ഉറവിടങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ശ്രമങ്ങൾ ഉണ്ടാകണം. ലോകമെമ്പാടുമുള്ള ദുർബലരായ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതാന്തരീക്ഷം കെട്ടിപ്പടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാകണമെന്നും പാപ്പയും കിരീടാവകാശിയും ലോകത്തോട് ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?