Follow Us On

11

August

2020

Tuesday

പശ്ചിമാഫ്രിക്കയിലെ പ്രതിസന്ധികൾ തരണം ചെയ്യും; യോഗം ചേർന്ന് കത്തോലിക്കാ നേതാക്കന്മാർ

പശ്ചിമാഫ്രിക്കയിലെ പ്രതിസന്ധികൾ തരണം ചെയ്യും; യോഗം ചേർന്ന് കത്തോലിക്കാ നേതാക്കന്മാർ

ബുർക്കിനോ ഫാസോ: പശ്ചിമാഫ്രിക്കയിലെ ജനങ്ങൾ അനുഭവിക്കുന്ന മാനുഷിക പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്ന് കത്തോലിക്കാ നേതാക്കന്മാർ. ഈ മേഖലയിൽ നിലനിൽക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ബിഷപ്പുമാരും കത്തോലിക്കാ നേതാക്കളും പങ്കെടുത്ത ദ്വിദിന യോഗം അവസാനിച്ചത്. യു.എസിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഹുമാനിറ്റേറിയൻ ഏജൻസിയായ കാത്തലിക്ക് റിലീഫ് സർവീസസാണ്  യോഗത്തിന് ചുക്കാൻ പിടിച്ചതും.

ബുർകിന, നൈഗർ, മാലി, ഐവറി കോസ്റ്റ്, ഘാന എന്നിവിടങ്ങളിലെ ബിഷപ്പുമാരും പുരോഹിതന്മാരും കത്തോലിക്കാ സംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗം, തുടർച്ചയായ അക്രമങ്ങളുടെ ഫലമായി രാജ്യത്തുനിന്ന് ആളുകൾ പാലയനം ചെയ്യുകയും മരണപ്പെടുകയും അതുവഴി സഭയിൽ അംഗത്വം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവേകമില്ലാതെ തുടരാൻ സഭയ്ക്ക് കഴിയില്ലെന്ന് വിലയിരുത്തി. ആഫ്രിക്കയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് നിരവധി തിരുമാനങ്ങളും യോഗത്തിൽ ചർച്ചചെയ്തു.

ഈ ദുരവസ്ഥ മറികടക്കുന്നതിന് എല്ലാ നല്ല മനസ്സുകളുമായി സഹകരിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ്. സംഭാഷണത്തിലൂടെയും അനുരഞ്ജനത്തിലൂടെയും ഫലപ്രദമായ രീതിയിൽ സംഘർഷം തടയാനും അതുവഴി ശാശ്വത സമാധാനവും സുസ്ഥിര ജീവിതവും ജനങ്ങൾക്ക് പ്രദാനം ചെയ്യാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ കൂട്ടിച്ചേർത്തു. അക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ശാരീരികവും മാനസികവുമായ പിന്തുണ നൽകുമെന്നും യോഗം ഉറപ്പുനൽകി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?