Follow Us On

19

April

2024

Friday

ആറ്റംബോബുകൾ കൈവശം വെക്കുന്നതും അധാർമികം; ആണവായുധ മുക്ത ലോകത്തിന് പാപ്പയുടെ ആഹ്വാനം

ആറ്റംബോബുകൾ കൈവശം വെക്കുന്നതും അധാർമികം; ആണവായുധ മുക്ത ലോകത്തിന് പാപ്പയുടെ ആഹ്വാനം

നാഗാസാക്കി: ലോകത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കാത്ത ആണവായുധങ്ങൾ കൈയൊഴിയാൻ ലോക നേതാക്കൾക്ക് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. ആണവായുധം ഉപയോഗിക്കുന്നതുമാത്രമല്ല, കൈവശം വെ്ക്കുന്നതും അധാർമികമാണെന്നും പാപ്പ വ്യക്തമാക്കി. ജാപ്പനീസ് പര്യടനത്തിന്റെ ഭാഗമായി, നാഗാസാക്കിയിലെ സമാധാന പാർക്കിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ആണവായുധ മുക്ത ലോകത്തിനായുള്ള പാപ്പയുടെ ആഹ്വാനം.

ആണവായുധം വികസിപ്പിക്കുന്നതും സംഭരിക്കുന്നതും നവീകരിക്കുന്നതും മറ്റുള്ളവരെ ആക്രമണത്തിൽനിന്ന് പിന്തിരിപ്പിക്കാനുതകുമെന്ന് കരുതുന്നത് വ്യാജമായ സുരക്ഷിതത്വബോധം നൽകിയേക്കാം. എന്നാൽ, ഇത് ഭയവും പരസ്പര അവിശ്വാസം സൃഷ്ടിക്കാനും ഉഭയകക്ഷി ചർച്ചകളെ തടയാനും മാത്രമേ സഹായിക്കൂ.

Atomic Bomb Hypocenter Park: Message on nuclear weapons

Atomic Bomb Hypocenter Park: Message on nuclear weapons. Apostolic visit to #Japan by #PopeFrancis#PopeInAsia #PopeInJapan

Posted by Shalom World on Saturday, November 23, 2019

ആണവായുധമുക്തമായ ലോകം സാധ്യമാണെന്ന് മാത്രമല്ല, ആവശ്യവുമാണെന്ന കാര്യത്തിൽ തനിക്ക് ഉത്തമബോധ്യമുണ്ടെന്നു പാപ്പ വ്യക്തമാക്കി. അന്തർദേശീയ തലത്തിലുള്ള ഭീഷണികളിൽനിന്ന് നമ്മെ സംരക്ഷിക്കാൻ ഇത്തരം ആയുധങ്ങൾ സഹായിക്കില്ലെന്ന കാര്യം രാഷ്ട്രീയനേതാക്കൾ മറക്കരുത്. ആണവായുധങ്ങളില്ലാത്ത സമാധാനപൂർണമായ ലോകം വേണമെന്നത് എല്ലായിടത്തുമുള്ള ലക്ഷക്കണക്കിനാളുകളുടെ ആഗ്രഹമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

1945 ഓഗസ്റ്റ് ആറിനാണ് ഹിരോഷിമയിൽ അമേരിക്ക ആദ്യത്തെ അണുബോംബ് വർഷിച്ചത്. 140,000പേർ കൊല്ലപ്പെട്ടു. മൂന്നു ദിവസത്തിനു ശേഷം നാഗാസാക്കിയിൽ വർഷിച്ച രണ്ടാമത്തെ അണുബോംബ് 74,000 പേരുടെ ജീവൻ അപഹരിച്ചു. കോക്കുറാ നഗരത്തിൽ ബോംബിടാനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ പകരം നാഗാസാക്കിയിൽ ബോബ് വർഷിക്കുകയായിരുന്നുവത്രേ. നാഗാസാക്കിയിലെ അണുബോംബ് ആക്രമണത്തിന്റെ ആറാം ദിവസം ജപ്പാൻ കീഴടങ്ങുകയും അതോടെ രണ്ടാം ലോക മഹായുദ്ധത്തിന് അറുതിയാവുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?