Follow Us On

31

May

2020

Sunday

സിഡ്‌നി വോക്ക് വിത്ത് ക്രൈസ്റ്റ്: ഇത്തവണ ക്രിസ്തുവിനൊപ്പം അണിചേർന്നത് ആയിരങ്ങൾ

സിഡ്‌നി വോക്ക് വിത്ത് ക്രൈസ്റ്റ്: ഇത്തവണ ക്രിസ്തുവിനൊപ്പം അണിചേർന്നത് ആയിരങ്ങൾ

സിഡ്‌നി: ക്രിസ്തുവിന്റെ രാജത്വതിരുനാളിൽ സിഡ്‌നിയിൽ സംഘടിപ്പിച്ച ‘വോക്ക് വിത്ത് ക്രൈസ്റ്റ്’ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ഇത്തവണ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികൾ. സെന്റ് പാട്രിക്ക് ചർച്ച് ഹില്ലിൽനിന്ന് സെന്റ് മേരീസ് കത്തീഡ്രലിലേക്ക് സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ജപമാല അർപ്പിച്ചും ദൈവസ്തുതി ഗീതങ്ങൾ ആലപിച്ചും അണിചേർന്നവരിൽ വിവിധ പ്രായക്കാരുടെ സാന്നിധ്യമുണ്ടായതും ശ്രദ്ധേയമായി.

സിഡ്‌നി ആർച്ച്ബിഷപ്പ് ആന്തണി ഫിഷറിന്റെ നേതൃത്വത്തിലായിരുന്നു പ്രദക്ഷിണം. നൂറു കണക്കിന് ആളുകൾ റാലി കാണാൻ റോഡിനിരുവശവും തടിച്ചു കൂടുകയും ചെയ്തു. ഇടക്കാലത്തുവെച്ച് മുടങ്ങിപ്പോയ ദിവ്യകാരുണ്യ പ്രദക്ഷിണം 2000നുശേഷമാണ് പുനരാരംഭിച്ചത്. അന്നുമുതൽ സിഡ്‌നി കത്തോലിക്കാ സമൂഹത്തിന്റെ കൂട്ടായ്മയുടെ ഒരു പ്രധാന ഉറവിടമായി വോക്ക് വിത്ത് ക്രൈസ്റ്റ് റാലി മാറിക്കഴിഞ്ഞു.

അതിനുശേഷം ഓരോ വർഷവും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. സാധാരണയായി ക്രിസ്തുവിന്റെ തിരുശരീരരക്തത്തിന്റെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ദിനത്തിലാണ് ഈ റാലി നടത്തിയിരുന്നത്. എന്നാൽ അഡ് ലിമിന സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ ബിഷപ്പുമാർ റോമിലായിരുന്നതിനാലാണ് ഈ വർഷത്തെ റാലി ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിലേക്ക് മാറ്റിയത്.

സിഡ്‌നിയിലെ കുട്ടികൾ, യുവജനങ്ങൾ, കുടുംബങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാൻ ഈ റാലിക്ക് കഴിഞ്ഞെന്ന് പ്രദക്ഷിണത്തിന്റെ സമാപന സന്ദേശത്തിൽ ആർച്ച്ബിഷപ്പ് ഫിഷർ പറഞ്ഞു. ഈ വർഷത്തെ റാലി കുട്ടികളെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരമായിരുന്നുവെന്നും റാലി ഓസ്‌ട്രേലിയക്കും സിഡ്‌നിക്കും അനുഗ്രഹമാണെന്നും പങ്കെടുത്തവർ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?