Follow Us On

13

December

2019

Friday

പുൽക്കൂടിന്റെ തിരുശേഷിപ്പ് ബെത്‌ലഹേമിൽ തിരിച്ചെത്തും; വിശുദ്ധനാടിന് ലഭിക്കുന്നത് അമൂല്യ ക്രിസ്മസ് സമ്മാനം

പുൽക്കൂടിന്റെ തിരുശേഷിപ്പ് ബെത്‌ലഹേമിൽ തിരിച്ചെത്തും; വിശുദ്ധനാടിന് ലഭിക്കുന്നത് അമൂല്യ ക്രിസ്മസ് സമ്മാനം

ബെത്‌ലഹേം: വത്തിക്കാനിൽനിന്ന് ലഭിക്കുന്ന അമൂല്യ ക്രിസ്മസ് സമ്മാനവുമായി തിരുപ്പിറവി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് വിശുദ്ധനാട്. ഇസ്ലാം അധിനിവേശത്തെ തുടർന്ന് ഏഴാം നൂറ്റാണ്ടിൽ റോമിലേക്ക് മാറ്റിയ, ഉണ്ണീശോയുടെ പുൽക്കൂടിന്റെ തിരുശേഷിപ്പാണ് ഈ ക്രിസ്മസ് നാളിൽ ബെത്‌ലഹേമിൽ തിരിച്ചെത്തുന്നത്. റോമിലെ സാന്താ മരിയ ബസിലിക്കയിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് ബെത്‌ലഹേമിലെ തിരുപ്പിറവി ദൈവാലയത്തോട് ചേർന്നുള്ള സെന്റ് കാതറിൻ ദൈവാലയത്തിലാകും പ്രതിഷ്ഠിക്കുക.

ഇക്കാര്യത്തെക്കുറിച്ച് വത്തിക്കാനിൽനിന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും ബെത്‌ലഹേം മേയർ ആന്റൺ സൽമാനാണ് ഇക്കാര്യങ്ങൾ പാലസ്തീൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പാലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബാസ് അടുത്തയിടെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചപ്പോൾ, പുൽക്കൂടിന്റെ തിരുശേഷിപ്പ് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് പാപ്പയുമായി സംസാരിച്ചിരുന്നെന്ന് പാലസ്തീൻ ന്യൂസ് ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തിരുന്നു.

പുൽക്കൂടിന്റെ തിരുശേഷിപ്പായി വിശ്വസിക്കപ്പെടുന്ന മരഉരുപ്പടിയുടെ ഭാഗം തൊട്ടിലിന്റെ ആകൃതിയിലുള്ള പേടകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ക്രിസ്മസ് ട്രീ ലൈറ്റോൺ ചെയ്ത് പാലസ്തീൻ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന നവംബർ 30ന് പുൽക്കൂടിന്റെ തിരുശേഷിപ്പ് പാലസ്തീനിൽ തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ. ചരിത്രപരമായി പ്രധാനപ്പെട്ട ഈ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ് ബെത്‌ലഹേം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?