Follow Us On

13

December

2019

Friday

ബ്രിട്ടണിലെ പൊതുതിരഞ്ഞെടുപ്പ് ഡിസം.12ന്; ഇ മെയിൽ അയച്ചാൽ അറിയാം സ്ഥാനാർത്ഥികളുടെ ‘ഉള്ളിലിരുപ്പ്’

ബ്രിട്ടണിലെ പൊതുതിരഞ്ഞെടുപ്പ് ഡിസം.12ന്; ഇ മെയിൽ അയച്ചാൽ അറിയാം സ്ഥാനാർത്ഥികളുടെ ‘ഉള്ളിലിരുപ്പ്’

ബിജു നീണ്ടൂർ

സ്‌കോട്ട്‌ലൻഡ്: ജീവന്റെ സംസ്‌ക്കാരത്തെ പരിപോഷിപ്പിക്കുന്ന സ്ഥാനാർത്ഥികളെ ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുത്ത് അയക്കണമെന്ന് സ്‌കോട്ടിഷ് സഭയുടെ മുന്നറിയിപ്പിന് പിന്നാലെ, സ്ഥാനാർത്ഥികളുടെ ‘ഉള്ളറിയാൻ’ സഹായിക്കുന്ന ഇടപെടലുകളുമായി പ്രോ ലൈഫ് സംഘടനകൾ രംഗത്ത്. സ്ഥാനാർത്ഥികളുടെ നിലപാട് ഇ മെയിലിലൂടെ നേരിട്ട് മനസിലാക്കാൻ ഒരോ വോട്ടർക്കും സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോ ലൈഫ് സംഘടനകൾ കാംപെയിനുകൾ സംഘടിപ്പിക്കുന്നത്.

അതത് പ്രദേശത്തെ സ്ഥാനാർത്ഥികൾക്ക് ഇ മെയിൽ അയച്ച് അവരുടെ നിലപാടുകൾ മനസിലാക്കാം. അതിന് ഉദാഹരണമാണ് ‘റൈറ്റ് ടു ലൈഫ്’ righttolife.org.uk/bothlives നടത്തുന്ന കാംപെയിൻ. ഒരു നല്ല സമൂഹത്തിന് അടിത്തറ പാകാൻ ആരോഗ്യകരമായ വിവാഹ- കുടുംബബന്ധങ്ങൾ അനിവാര്യമാണ്. അക്കാര്യത്തിൽ ഗുണപരമായ ഇടപെടലുകൾ നടത്തുന്ന ഭരണകൂടം നിലവിൽ വരേണ്ടത് അനിവാര്യമാണെന്ന് പ്രോ ലൈഫ് സംഘടനകളും മുന്നറിയിപ്പ് തരുന്നു.

രാഷ്ട്രീയ പാർട്ടികളും മുഖ്യധാര മാധ്യമങ്ങളും പൊതു സമൂഹവും ‘ബ്രെക്‌സിറ്റ്’ എന്ന ഒറ്റ വിഷയത്തിൽ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന സാഹചര്യത്തിൽ, ദൈവാലയങ്ങളിൽ വായിക്കാൻ സ്‌കോട്‌ലൻഡ് ബിഷപ്പ് കോൺഫറൻസ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ജീവന്റെ സംസ്‌ക്കാരം വളർത്താൻ സഹായിക്കുന്നതിനൊപ്പം അഭയാർത്ഥി പ്രശ്‌നം, ദാരിദ്ര്യ നിർമാർജനം, മതസഹിഷ്ണുത, ആണവായുധ ശേഖരണം, ആയുധ കച്ചവടം എന്നിവയ്ക്ക് പകരമായി ലോകസമാധാനത്തിന് പ്രാധാന്യം നൽകുന്ന, ക്രൈസ്തവ മൂല്യങ്ങളോട് ചേർന്നുനിൽക്കുന്ന വ്യക്തികളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നാണ് ബിഷപ്‌സ് കോൺഫറൻസിന്റെ പ്രധാന നിർദേശം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?