Follow Us On

13

December

2019

Friday

ബനഡിക്ട് പാപ്പയും ഫ്രാൻസിസ് പാപ്പയും തീയറ്ററിലെത്തി! വരുമോ ഇന്ത്യയിലും?

ബനഡിക്ട് പാപ്പയും ഫ്രാൻസിസ് പാപ്പയും തീയറ്ററിലെത്തി! വരുമോ ഇന്ത്യയിലും?

ന്യൂയോർക്ക്: ബനഡിക്ട് പാപ്പയുടെയും ഫ്രാൻസിസ് പാപ്പയുടെയും ജീവിത കഥ പറയുന്ന ചലച്ചിത്രം ‘ദ 2 പോപ്പ്‌സ്’ തീയറ്ററുകളിലെത്തി. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ രണ്ടുപേരും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പരസ്പര ബഹുമാനവും ഹൃദ്യമായി ചിത്രീകരിച്ചിട്ടുമുണ്ട്. നിലവിൽ പോർച്ചൂഗീസ്, ഇംഗ്ലീഷ് ഭാഷകളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം സമീപഭാവിയിൽ ഇന്ത്യയിലും കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്രപ്രവർത്തകനും നോവലിസ്റ്റും സിനിമാ നിർമ്മാതാവുമായ ന്യൂസിലൻഡ് സ്വദേശി ആന്റണി മാക്കാർത്തൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ബ്രസീലിൽ നിന്നുള്ള ഫെർണാണ്ടോ മെയ്‌റലസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബനഡിക്ട് പതിനാറാമൻ പാപ്പയായി ബ്രിട്ടൺ നടൻ സർ ആന്റണി ഹോപ്കിൻസ് അവതരിക്കുമ്പോൾ വെയിൽസ് സ്വദേശി ജൊനാഥൻ പ്രൈസ് ആണ് ഫ്രാൻസിസ് പാപ്പയായി എത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?