Follow Us On

31

May

2020

Sunday

കോൺസ്റ്റാന്റിനോപ്പിൾ സഭയുടെ കത്തോലിക്കാ പുനരൈക്യം: പ്രത്യാശ പകർന്ന് പേപ്പൽ സന്ദേശം

കോൺസ്റ്റാന്റിനോപ്പിൾ സഭയുടെ കത്തോലിക്കാ പുനരൈക്യം: പ്രത്യാശ പകർന്ന് പേപ്പൽ സന്ദേശം

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാനുള്ള കോൺസ്റ്റാന്റിനോപ്പിളിലെ ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന്റെ ആഗ്രഹ പ്രകടനത്തിന് പ്രതീക്ഷ പകർന്ന് ഫ്രാൻസിസ് പാപ്പ. കോൺസ്റ്റാന്റിനോപ്പിൾ സഭയുടെ സ്വർഗീയ മധ്യസ്ഥൻകൂടിയായ അന്ത്രയോസ് ശ്ലീഹയുടെ തിരുനാളിൽ പ്രതിനിധിസംഘം മുഖേന കൊടുത്തയച്ച ആശംസയിലാണ് ഫ്രാൻസിസ് പാപ്പ പുനരൈക്യശ്രമത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ആഗോളകത്തോലിക്കാസഭയുടെ നിലപാട് വ്യക്തമാക്കിയത്.

പാശ്ചാത്യ^ പൗരസ്ത്യ ക്രൈസ്തവർക്കിടയിൽ സമ്പൂർണ ഐക്യം പുനസ്ഥാപിക്കാനുള്ള യത്‌നം തുടരുകയെന്ന കത്തോലിക്കാസഭയുടെ ദൃഢനിശ്ചയം കോൺസ്റ്റന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന് ഉറപ്പു നൽകുകയായിരുന്നു പാപ്പ. ക്രൈസ്തസഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതി അധ്യക്ഷൻകൂടിയായ കർദിനാൾ കുർത്ത് കോഹിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് കോൺസ്റ്റാന്റിനോപ്പിളിലെത്തി സന്ദേശം കൈമാറിയത്.

കത്തോലിക്കാ^ ഓർത്തോഡോക്‌സ് സഭകളുടെ സമ്പൂർണ പുനരൈക്യശ്രമങ്ങൾ ദൈവവിജ്ഞാനീയ സംഭാഷണങ്ങളിൽ ഒതുങ്ങി നിൽക്കുന്നതല്ലെന്നും സഭാജീവിതത്തിന്റെ ഇതര സരണികളും ഈ പ്രക്രിയയുടെ പൂർത്തീകരണത്തിന് ആവശ്യമാണെന്നും സന്ദേശത്തിൽ പാപ്പ വ്യക്തമാക്കി. പരസ്പര ആദരവിന്റെയും മതിപ്പിന്റെയും പ്രവൃത്തികളിലൂടെയാണ് കത്തോലിക്കാ^ ഓർത്തഡോക്‌സ് സഭകളുടെ ബന്ധങ്ങൾ വളരുന്നതെന്നു കൂട്ടിച്ചേർത്ത പാപ്പ, കത്തോലിക്ക^ ഓർത്തഡോക്‌സ് സഭകളുടെ ദൈവശാസ്ത്ര സംഭാഷണ സംയുക്ത അന്താരാഷ്ട്രസമിതി രൂപീകൃതമായതിന്റെ 40^ാം പിറന്നാൾ വർഷമാണിതെന്ന കാര്യവും പരാമർശിച്ചു.

പത്രോസ്^ പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനമായ ജൂൺ 29ന് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന്റെ പ്രതിനിധി സംഘം വത്തിക്കാനിലെത്തി പാപ്പയെ സന്ദർശിക്കുക പതിവാണ്. അതുപോലെ, വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30ന് കോൺസ്റ്റാന്റിനോപ്പിളിലെ സഭയ്ക്ക് പാപ്പ സന്ദേശം അയക്കാറുണ്ട്. എന്നാൽ, കത്തോലിക്കാ സഭയുമായുള്ള പുനരൈക്യം അത്യന്താപേക്ഷിതമായി മാറിയെന്ന പാത്രിയർക്കീസിന്റെ ആഗ്രഹപ്രകടനം പുറത്തുവന്ന് ദിനങ്ങൾക്കുള്ളിൽ പാപ്പ പുറപ്പെടുവിച്ച സന്ദേശത്തിൽ നിറഞ്ഞുനിൽക്കുന്നത്, സഭൈക്യത്തിന്റെ ശുഭസൂചനയാണെന്ന് നിരീക്ഷകർ വ്യാഖ്യാനിക്കുന്നു.

ഗ്രീസിലെ മൗണ്ട് എത്തോസിൽ നിരവധി സന്യാസികളുടെയും സഭയിലെ നേതൃത്വ പദവികൾ വഹിക്കുന്നവരുടെയും സാന്നിധ്യത്തിൽ ബർത്തലോമിയോ ഒന്നാമൻ നടത്തിയ ആഗ്രഹ പ്രകടനം ‘യൂണിയൻ ഓഫ് ഓർത്തഡോക്‌സ് ജേണലിസ്റ്റ്’ എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?