Follow Us On

13

December

2019

Friday

ദൈവവചനം ശക്തവും രക്ഷാകരവും സൃഷ്ടിപരവും: ബിഷപ് മാർ ടോണി നീലങ്കാവിൽ.

ദൈവവചനം ശക്തവും രക്ഷാകരവും സൃഷ്ടിപരവും:  ബിഷപ് മാർ ടോണി നീലങ്കാവിൽ.

എറവ്: ദൈവവചനം ശക്തവും രക്ഷാ കരവും സൃഷ്ടിപരവുമാണെന്ന് ബിഷപ്പ് മാർ ടോണി നീലങ്കാവിൽ. എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ ബൈബിൾ പാരായണ മാസാചരണവും വചന മണ്ഡപവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവവചനം വായിക്കുമ്പോൾ വായിക്കുന്നവരും ശ്രോതാക്കളും വിശുദ്ധീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വികാരി ഫാ.ജോസ് പുന്നോലിപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി.സിസ്റ്റർ അഞ്ജലി പ്രസംഗിച്ചു.കേ ന്ദ്രസമിതി കൺവീനർ ജെൻസൻ ജെയിംസ് തുടർവായനാ വിശദീകരണം നടത്തി.അസി.വികാരി ഫാ.സിജോ മുരിങ്ങാത്തേരി സ്വാഗതവും കൺവീനർ സി.എൽ.ജോൺസൺ നന്ദിയും പറഞ്ഞു. കൈക്കാരന്മാരായ കെ.ജെ.പോൾ, സി.ഒ.വർഗീസ്, വിനു വർഗീസ് ,ജോസഫ് പെരുമാടൻ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?