Follow Us On

13

December

2019

Friday

പാപ്പയ്ക്ക് മുൻകൂർ ക്രിസ്മസ് സമ്മാനവുമായി റെനോൾട്ട്; ‘ഡസ്റ്റർ’ വത്തിക്കാനിലെത്തി

പാപ്പയ്ക്ക് മുൻകൂർ ക്രിസ്മസ് സമ്മാനവുമായി റെനോൾട്ട്; ‘ഡസ്റ്റർ’ വത്തിക്കാനിലെത്തി

വത്തിക്കാൻ സിറ്റി: ക്രിസ്മസിന് മുമ്പേ ഫ്രാൻസിസ് പാപ്പയ്ക്ക് ക്രിസ്മസ് സമ്മാനം^ മുൻനിര വാഹന നിർമാതാക്കളായ (ഡാഷ്യ ഡസ്റ്റർ) റെനോൾട്ട് ഡസ്റ്ററിന്റെ ചെറു വാഹനമാണ് പാപ്പയ്ക്കുള്ള സമ്മാനം. പോപ് മൊബൈലിലെ പരിഷ്‌കാരങ്ങൾ സഹിതമാണു ഫഞ്ച് നിർമാതാക്കളായ റെനോ, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് പുത്തൻ ഡസ്റ്റർ സമ്മാനിച്ചിരിക്കുന്നത്.

സാധാരണ ഡസ്റ്ററിലെപോലെ അഞ്ചു സീറ്റുകൾ തന്നെയാണ് പാപ്പയ്ക്ക് സമ്മാനിച്ച വാഹനത്തിലുമുള്ളത്. എന്നാൽ, വിശ്വാസികൾക്ക് പൊതുസന്ദർശനവേളയിൽ പാപ്പയ്ക്ക് വാഹനത്തിൽ ദീർഘസമയം സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഡസ്റ്ററിന്റെ പിൻസീറ്റ് കൂടുതൽ സുഖകരമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ‘പോപ് മൊബൈലു’കളിലെ സ്ഥിരം സംവിധാനങ്ങളും ഈ ഡസ്റ്ററിലുണ്ട്.

വലിപ്പമേറിയ സൺറൂഫ്, മേൽക്കുരയിൽ ഘടിപ്പിച്ച ഗ്രാബ് ഹാൻഡൽ, പാപ്പയെ വ്യക്തമായി കാണാൻ അവസരമൊരുക്കുന്ന സ്ഫടിക കാബിനറ്റ് തുടങ്ങിയവയൊക്കെ വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ലതർ ഇന്റീരിയർ സഹിതമെത്തുന്ന ഡസ്റ്ററിന് വെള്ള നിറമാണുള്ളത്.

ഒപ്പം പാപ്പയ്ക്ക് അനായാസം കയറാനും ഇറങ്ങാനും സഹായകമാവുംവിധത്തിൽ വാഹനത്തിന്റെ സസ്‌പെൻഷൻ 30 എം.എം താഴ്ത്തിയിട്ടുമുണ്ട്. ഗ്രൂപ്പ് റെനോ റൊമാനിയ മാനേജിങ് ഡയറക്ടർ കിറ്റോഫ് റിഡിയും ഗ്രൂപ്പ് റെനോ ഇറ്റലി ജനറൽ മാനേജർ സേവിയർ മാർട്ടിനെറ്റും ചേർന്നാണ് ഡസ്റ്റർ പാപ്പയ്ക്ക് കൈമാറിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?