Follow Us On

29

January

2020

Wednesday

ബുർക്കിനഫാസോയിൽ ക്രൈസ്തവർക്കുനേരെ വീണ്ടും ഭീകരാക്രമണം: 14 പേർക്ക് ദാരുണാന്ത്യം

ബുർക്കിനഫാസോയിൽ ക്രൈസ്തവർക്കുനേരെ വീണ്ടും ഭീകരാക്രമണം: 14 പേർക്ക് ദാരുണാന്ത്യം

വാഗദൂഗു: ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ദൈവാലയത്തിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ദാരുണാന്ത്യം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആക്രമണം. പ്രാദേശിക ഭരണാധികാരികൾ നൽകിയ റിപ്പോർട്ട് പ്രകാരം ആയുധധാരികളായ അക്രമികൾ ഞായറാഴ്ച ഉച്ചയോടെ ദൈവാലയത്തിൽ പ്രവേശിച്ച് വിശ്വാസികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

ദൈവാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പാസ്റ്ററും ഏതാനും കുട്ടികളും സംഭവസ്ഥലത്തുതന്നെ മരിച്ചു.നിരവധി പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി ക്രൈസ്തവരാണ് രാജ്യത്ത് ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ടത്. ഇതിൽ നിരവധി പേർ സുവിശേഷപ്രഘോഷണത്തിന് നേതൃത്വം വഹിക്കുന്നവരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?