Follow Us On

13

December

2019

Friday

തിന്മയുടെ ശക്തികളെ അതിജീവിക്കാൻ ദൈവ വിശ്വാസവും പ്രാർത്ഥനയും വഴിയൊരുക്കും- മാർ മാത്യു മൂലക്കാട്ട്

തിന്മയുടെ ശക്തികളെ അതിജീവിക്കാൻ ദൈവ വിശ്വാസവും  പ്രാർത്ഥനയും വഴിയൊരുക്കും- മാർ മാത്യു മൂലക്കാട്ട്

കോട്ടയം:  തിന്മയുടെ ശക്തികളെ അതിജീവിക്കാൻ ദൈവ വിശ്വാസവും പ്രാർത്ഥനയും വഴിയൊരുക്കുമെന്ന് മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ ലീജിയൺ ഓഫ് മേരി സംഘടനയുടെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷങ്ങൾ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീജിയൺ ഓഫ് മേരി സംഘടനയിലൂടെ സഭയ്ക്കും സമൂഹത്തിനും കുടുംബങ്ങൾക്കും ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ അളവറ്റതാണെന്നും അത് തുടരുവാൻ സംഘടനയ്ക്ക് ഇനിയും കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ലീജിയൻ ഓഫ് മേരി പ്രസിഡന്റ് മോളി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ, ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ, ഫാ. ജോബി പുച്ചുകണ്ടത്തിൽ, സിസ്റ്റർ സുനിത എസ്.വി.എം. സിസ്റ്റർ സൗമി എസ്.ജെ.സി, ബ്രദർ പാട്രിക് ഓട്ടപ്പള്ളിൽ,  ഫാ. ജോസ് കുറുപ്പന്തറയിൽ, ലീജിയൻ ഓഫ് മേരി അതിരൂപത ഭാരവാഹികളായ ലൂസി തോമസ്, സിസ്റ്റർ ജോസ്‌ലെറ്റ് എസ്.ജെ.സി എന്നിവർ ആശംസകൾ അർപ്പിച്ചു. രാവിലെ നടത്തപ്പെട്ട ആഘോഷമായ ജപമാല റാലിയെ തുടർന്ന് കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലി അർപ്പിച്ചു. സമാപനാഘോഷങ്ങളിൽ 1600 ഓളം പേർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?