പിയോറിയ: നാമകരണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് അമേരിക്കൻ മെത്രാൻസമിതിയിലെ ചില ബിഷപ്പുമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ധന്യൻ ഫുൾട്ടൻ ഷീനിനെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന തിയതിയിൽ മാറ്റമുണ്ടാകും. ഡിസംബർ 21ആയിരുന്നു നിശ്ചയിച്ചിരുന്ന തിയതി. ഫുൾട്ടൻ ജെ. ഷീനിനെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം മാറ്റിവെച്ചെവെന്ന വത്തിക്കാന്റെ അറിയിപ്പ്, ആർച്ച്ബിഷപ്പ് ഷീന്റെ സ്വന്തം രൂപതയായ പിയോറിയ രൂപതാധ്യക്ഷൻ ഡാനിയൽ ജെങ്കിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
തീരുമാനത്തിൽ തനിക്ക് വളരെയേറെ ദുഃഖമുണ്ടെന്നും ഫുൾട്ടൻ ഷീൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുന്നത് കാണാൻ കാത്തിരുന്ന വിശ്വാസികളെ തീരുമാനം നിരാശയിലാഴ്ത്തുന്നതാണ്. വിശദമായ പരിശോധനകൾക്ക് കൂടുതൽ സമയം വേണമെന്ന യു.എസ് മെത്രാൻ സമിതിയിലെ ചില മെത്രാൻമാരുടെ അപേക്ഷ മാനിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നാമകരണ നടപടികളുടെ ഭാഗമായി ഫുൾട്ടൻ ഷീനിന്റെ ജീവിതം സംബന്ധിച്ചതെല്ലാം വിശദമായി പരിശോധിച്ചതാണെന്നും, ക്രിസ്തീയ മൂല്യങ്ങളുടെയും നേതൃഗുണത്തിന്റേയും ഒരുത്തമ മാതൃകയായിരുന്നു ഫുൾട്ടൻ ഷീനെന്നും പിയോറിയ രൂപതയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഫുൾട്ടൻ ഷീനിന്റെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച പിയോറിയ രൂപത, അധികം താമസിയാതെ ഫുൾട്ടൻ ഷീൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുമെന്ന പ്രതീക്ഷയും പ്രസ്താവനയിൽ പങ്കുവെച്ചു.
Leave a Comment
Your email address will not be published. Required fields are marked with *