Follow Us On

08

July

2020

Wednesday

ഇന്ററാക്ടീവ് ക്രിസ്മസ് കലണ്ടർ കണ്ടിട്ടുണ്ടോ? ഇത് നോർബർട്ടെൻ സന്യാസികളുടെ സമ്മാനം!

ഇന്ററാക്ടീവ് ക്രിസ്മസ് കലണ്ടർ കണ്ടിട്ടുണ്ടോ? ഇത് നോർബർട്ടെൻ സന്യാസികളുടെ സമ്മാനം!

കാലിഫോർണിയ: ക്രിസ്മസ് ഒരുക്കങ്ങൾ അർത്ഥപൂർണമാക്കാൻ തെക്കൻ കാലിഫോർണിയയിലെ നോർബർട്ടെൻ സന്യാസികൾ തയാറാക്കിയ ഡിജിറ്റൽ ക്രിസ്മസ് കലണ്ടർ തരംഗമാകുന്നു. ആത്മീയമായുള്ള ഒരുക്കത്തിനൊപ്പം ക്രിസ്മസുമായി ബന്ധപ്പെട്ട ചരിത്രവും പ്രതീകങ്ങളും വ്യത്യസ്ഥമായ ആഘോഷങ്ങളെക്കുറിച്ചുള്ള അറിവുകളും ഓരോ ദിവസവും ലഭ്യമാകുംവിധമുള്ള ഇന്ററാക്ടീവ് കലണ്ടർകൂടിയാണിത്.

വിചിന്തനങ്ങളും വീഡിയോയും സംഗീതവും വ്യാഖ്യാനങ്ങളുമെല്ലാം കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള കലണ്ടർ ആഗമനകാലം ഒന്നാം ഞായറാഴ്ചയാണ് ഓറഞ്ച് കൗണ്ടിയിലെ സെന്റ് മൈക്കിൾസ് ആബിയിലെ വൈദികർ ലോഞ്ച് ചെയ്തത്. advent.theabbotscircle.com എന്ന വെബ്‌സൈറ്റിൽ കലണ്ടർ ലഭിക്കും. ഡിസംബർ 25 വരെയുള്ള ഓരോ ദിവസവും ആഗമനകാലവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് കലണ്ടർ വ്യക്തമാക്കി തരും. വിശുദ്ധ നിക്കോളാസിന്റെ ജീവചരിത്രവും അഡ്വന്റ് കാൻഡിലുകളുടെയും റീത്തുകളുടെയും അർത്ഥവും ചരിത്ര പശ്ചാത്തലവുമെല്ലാം അതിൻനിന്ന് വായിക്കാനും സാധിക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?