Follow Us On

13

December

2019

Friday

അൽപ്പ സ്വൽപ്പമായി എറിഞ്ഞു കൊടുക്കുന്ന പിൻതുണയാകരുത് ഐക്യദാർഢ്യം: പാപ്പ

അൽപ്പ സ്വൽപ്പമായി എറിഞ്ഞു കൊടുക്കുന്ന പിൻതുണയാകരുത് ഐക്യദാർഢ്യം: പാപ്പ

വത്തിക്കാൻ സിറ്റി: ഐക്യദാർഢ്യം എന്ന വാക്കിന്റെ അർത്ഥം ഇന്ന് നഷ്ടപ്പെടുന്നുണ്ടെന്നും അൽപ്പ സ്വൽപ്പമായി എറിഞ്ഞുകൊടുക്കുന്ന പിൻതുണയായി അത് വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ഫ്രാൻസിസ് പാപ്പ. പോളണ്ടിൽനിന്ന് എത്തിയ ‘സോളിദാർനോഷ്’ സ്വതന്ത്ര തൊഴിലാളി സംഘടനയുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഐക്യദാർഢ്യത്തെക്കുറിച്ചുള്ള നിർവചനം പാപ്പ വ്യക്തമാക്കുകയും ചെയ്തു.

‘തങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുകയും അടിസ്ഥാനപരമായ തൊഴിൽ സാധ്യതകളും കുടുംബം പോറ്റാനുള്ള വേദനവും നിഷേധിക്കപ്പെടുകയും ചെയ്ത സഹോദരങ്ങളോട് പ്രകടമാക്കേണ്ട കൂട്ടായ്മയും പതറാത്ത പിൻതുണയുമാണ് തൊഴിലിന്റെ പശ്ചാത്തലത്തിൽ ഐക്യദാർഢ്യം,’ പാപ്പ വ്യക്തമാക്കി. സംഘടനയുടെ സ്ഥാപനത്തിൻറെ 40ാം വർഷത്തോട് അനുബന്ധിച്ചാണ് സംഘടനാ പ്രതിനിധികൾ പാപ്പയെ സന്ദർശിച്ചത്.

സാമൂഹികവും സാമ്പത്തികവും രാഷ്ട്രിയവുമായ മേഖലകളിൽ യഥാർത്ഥമായ അവകാശങ്ങൾക്കായി പോരാടുന്ന ജനങ്ങളുടെ കൂടെയായിരിക്കുന്നതിൽ ദൈവാരൂപിയുടെ സാന്നിദ്ധ്യമുണ്ട്. സമൂഹത്തോടും ഭരണകൂടത്തോടും സംവദിക്കാൻ തയാറുള്ള സഭയ്ക്ക് എല്ലാക്കാര്യങ്ങളിലും പരിഹാരമാർഗങ്ങൾ ഇല്ലെങ്കിലും പൊതുനന്മയ്ക്കും വ്യക്തികളുടെ അവകാശങ്ങൾക്കുംവേണ്ടി സഭ നിലകൊള്ളുകതന്നെ ചെയ്യും.

മനസ്ഥിതിക്കും ധാരണകൾക്കും മനോഭാവങ്ങൾക്കും അതീതമാണ് നീതിയിലും സത്യത്തിലും അധിഷ്~ിതമായ ക്രിയാത്മകമായ മാറ്റങ്ങൾ. ഈ അടിസ്ഥാന നിലപാടില്ലാത്ത വ്യക്തികളും സംഘടനകളും അഴിമതിവിധേയവും ഫലശൂന്യവുമായിത്തീരും. അതോടൊപ്പം ഉപദ്രവകാരിയുമായിത്തീരുമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണകാലത്ത് നടമാടിയ അഴിമതിക്കെതിരെ ദേശീയതലത്തിൽ തൊഴിലാളികൾ നടത്തിയ പ്രതിരോധത്തെയും പാപ്പ പരാമർശിച്ചു. നന്മയ്ക്കായുള്ള പോരാട്ടത്തിൽ ദൈവാരൂപിയുടെ സാന്നിധ്യവും ദൈവാനുഗ്രഹമുണ്ടെന്ന് അന്നാളിൽത്തന്നെ വിശുദ്ധ ജോൺപോൾ രണ്ടാമൻ ആഹ്വാനം ചെയ്ത കാര്യം അനുസ്മരിച്ച പാപ്പ, ‘ജീവിതഭാരം പേറാൻ പരസ്പരം സഹായിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂർത്തീകരിക്കുവിൻ,’ തിരുവചനം ഉദ്ധരിച്ചാണ് പ്രഭാഷണം ഉപസംഹരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?