Follow Us On

28

March

2024

Thursday

‘ആസ്പാക്ക് 2020’; അന്താരാഷ്ട്ര പ്രോലൈഫ് കോൺഫറൻസ് ജനുവരി മാസം

‘ആസ്പാക്ക് 2020’; അന്താരാഷ്ട്ര പ്രോലൈഫ് കോൺഫറൻസ് ജനുവരി മാസം

തൃശ്ശൂർ: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇവാഞ്ചലിയം വിറ്റേ എന്ന ചാക്രികലേഖനം പുറത്തിറങ്ങിയതിന്റെ രജതജൂബിലി വർഷമായ 2020ൽ  അന്താരാഷ്ട്ര പ്രോലൈഫ് പ്രസ്ഥാനമായ ഹ്യൂമൻ ലൈഫ് ഇന്റർനാഷ്ണലും, ഇരിഞ്ഞാലക്കുട രൂപതയും, ജീസസ് യൂത്ത്‌ പ്രോലൈഫ് മിനിസ്ട്രിയും ഒത്തുചേർന്ന് ഏഷ്യാ പസഫിക് പ്രോലൈഫ് കോൺഫറൻസ് (ആസ്പാക്ക്) ഇരിഞ്ഞാലക്കുടയിലുളള സഹൃദയ എൻജിനീയറിങ് കോളേജിൽ ജനുവരി മാസം 17,18,19 തീയതികളിൽ  സംഘടിപ്പിക്കുന്നു.

2020  ജീസസ് യൂത്ത്‌ പ്രോലൈഫ് മിനിസ്ട്രി സ്ഥാപിതമായതിന്റെ രജത ജൂബിലി വർഷം കൂടിയാണെന്നത് കോൺഫറൻസിന് ഇരട്ടി മധുരം നൽകുന്നു.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ജാംബത്തിസ്ത ഡിക്വാട്രോ, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, എറണാകുളം അങ്കമാലി അതിരൂപത വികാർ ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ, തലശ്ശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, കസാക്കിസ്ഥാനിലെ അസ്താന രൂപത സഹായ മെത്രാൻ അത്തനേഷ്യസ് ഷ്നീഡർ തുടങ്ങിയവർ  കോൺഫറൻസിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, നിന്നെത്തുന്ന വിദഗ്ധർ സെക്ഷനുകൾ നയിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?