Follow Us On

28

March

2024

Thursday

ബെർമിംഗ്ഹാം തയാർ; ആത്മീയതലത്തിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയ്ക്ക് നാളെ തിരിതെളിയും

ബെർമിംഗ്ഹാം തയാർ; ആത്മീയതലത്തിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയ്ക്ക് നാളെ തിരിതെളിയും

ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമെൻസ് ഫോറത്തിന്റെ പ്രഥമ മഹാസമ്മേളനത്തിന് നാളെ (ഡിസംബർ 07) ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ തിരിതെളിയും. ഏറെ നാളത്തെ പ്രാർത്ഥനക്കും ഒരുക്കങ്ങൾക്കും ശേഷം ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ട് റീജ്യണുകളിൽനിന്നായി 1500ൽപ്പരം വനിതകൾ സമ്മേളനത്തിനെത്തിച്ചേരുന്നത്. ആത്മീയതലത്തിൽ യൂറോപ്പിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വനിതാകൂട്ടായ്മ എന്ന ഖ്യാതിയോടെയാണ് സമ്മേളനം നടക്കുന്നത്.

കന്യകാമറിയത്തെ വിശേഷിപ്പിക്കുന്ന ‘ടോട്ടാ പുൾക്രാ’ എന്ന നാമധേയത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സമ്മേളനത്തിന്റെ കോർഡിനേറ്ററും രൂപതാ വികാരി ജനറലുമായ ഫാ. ജിനോ അരീക്കാട്ട്, കൺവീനർ ഫാ. ജോസ് അഞ്ചാനിക്കൽ, പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു. നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കത്തോലിക്കാ പ്രാർത്ഥനാ കീർത്തനത്തിൽ പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ‘ടോട്ടാ പുൾക്രാ’ എന്ന പദത്തിന്റെ അർത്ഥം ‘സമ്പൂർണ സൗന്ദര്യം’ എന്നാണ്.

രാവിലെ 10.00ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനു ശേഷം സ്ത്രീ ശക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടർന്ന് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ രൂപതയിൽനിന്നുള്ള വൈദികർ സഹകാർമികരാകും.

ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ എട്ട് റീജ്യണു കളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 125 പേരടങ്ങുന്ന ഗായകസംഘം ഗാനശുശ്രൂഷ നയിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത നടപ്പാക്കുന്ന പഞ്ചവത്സരപദ്ധതിയുടെ മൂന്നാം ഘട്ടമായ ‘ദമ്പതി വർഷം’ സംഗമത്തിൽവെച്ച് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കുട്ടികളുടെ വർഷവും യുവജനവർഷവും ആഘോഷിച്ചു വരികയായിരുന്നു. ദമ്പതി വർഷത്തോട് അനുബന്ധിച്ച് നിരവധി കർമപദ്ധതികളും പ്രഖ്യാപിക്കും.

രൂപതയുടെ സുവിശേഷപ്രഘോഷണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വനിതാ ഫോറത്തിലെ അംഗങ്ങളുടെ സമഗ്രവളർച്ചയും ആത്മീയസൗന്ദര്യവും സാധ്യമാക്കാനും ദൈവാശ്രയബോധം കൂടുതൽ വളർത്താനുമാണ് ‘ടോട്ടാ പുൾക്രാ’ ഈ പേര് വാർഷിക സംഗമത്തിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?