Follow Us On

22

January

2020

Wednesday

കൂദാശാസ്വീകരണം: നിർണായക തീരുമാനവുമായി ഡബ്ലിൻ അതിരൂപത

കൂദാശാസ്വീകരണം: നിർണായക തീരുമാനവുമായി ഡബ്ലിൻ അതിരൂപത

ഡബ്ലിൻ: കത്തോലിക്കാ സ്‌കൂളുകളിൽ മാത്രമല്ല, ഇടവകകളിലും കുടുംബങ്ങളിലും കൂദാശകൾ സ്വീകരിക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാൻ തീരുമാനമെടുത്ത് ഡബ്ലിൻ അതിരൂപത. കത്തോലിക്കാ സ്‌കൂളുകളിൽ പഠിക്കാത്ത വിദ്യാർത്ഥികളെയും മികച്ചരീതിയിൽ കൂദാശകൾ സ്വീകരിക്കാൻ ഒരുക്കുന്നതിനുവേണ്ടിയാണ് നടപടിയെന്ന് ആർച്ച്ബിഷപ്പ് ഡിയാർമുയിഡ് മാർട്ടിൻ പറഞ്ഞു.

കത്തോലിക്കാ സ്‌കൂളുകളിൽ കൂദാശ സ്വീകരണ ഒരുക്കങ്ങൾ നല്കുന്നുണ്ടെങ്കിലും നിരവധി കത്തോലിക്ക കുട്ടികളാണ് മറ്റ് സ്‌കൂളുകളിൽ പഠിക്കുന്നത്. അതുകൊണ്ട് അതത് ഇടവകകളിലും കുടുംബങ്ങളിലും പരിശീലനം ഉറപ്പാക്കാണം. എന്നാൽ ഈ നിർദ്ദേശം ഒറ്റരാത്രികൊണ്ട് നടപ്പാക്കാൻ കഴിയുന്നതല്ല. ഇടവകകളിൽ ഇത് നടപ്പിലാക്കാൻ നിരവധി കാര്യങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. എങ്കിലും അധ്യാപകർക്ക് പരിശീലനം നൽകിയും ഫലപ്രദമായ രീതിയിൽ കുട്ടികളെ ഒരുക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകികൊണ്ടും നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.

വിശ്വാസ രൂപീകരണത്തിനായി കത്തോലിക്കാ സ്‌കൂളുകളിൽ ഒരു ദിവസം 30 മിനിറ്റ് വരെ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ പുതിയ നീക്കം എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ ഗുണകരമാണ്. അതേസമയം സ്‌കൂളുകളിലെ കൂദാശസ്വീകരണ പരിശീലനങ്ങളെ ആത്മീയമെന്നതിനേക്കാൾ സാമൂഹിക സംഭവമായിട്ടാണ് പലരും പരിഗണിക്കുന്നതെന്ന് അധ്യാപകരും മതനേതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂദാശകളുടെ പ്രാധാന്യം സാമൂഹികമല്ല, മറിച്ച് അവ വിശ്വാസത്തിന്റെ നിമിഷങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പ് തീരുമാനമെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?