Follow Us On

22

January

2020

Wednesday

ഇടയദൗത്യമെന്നാൽ ദരിദ്രർക്കിടയിലുള്ള ശുശ്രൂഷ; സഹശുശ്രൂഷകർക്ക് ഇടയന്റെ ഓർമപ്പെടുത്തൽ!

ഇടയദൗത്യമെന്നാൽ ദരിദ്രർക്കിടയിലുള്ള ശുശ്രൂഷ; സഹശുശ്രൂഷകർക്ക് ഇടയന്റെ ഓർമപ്പെടുത്തൽ!

വാഷിംഗ്ടൺ ഡി.സി: പാവങ്ങളുടെ ഇടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മെത്രാന്മാർ ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിച്ച് ബാൾട്ടിമോറിലെ ആർച്ച്ബിഷപ്പ് വില്യം ലോരി. കഴിഞ്ഞദിവസം വിശുദ്ധ പത്രോസിന്റെ ശവകൂടീരത്തിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേയാണ് അദ്ദേഹം മെത്രാന്മാരുടെ ദൗത്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. കൊളംബിയ, വിർജീനിയ, മേരിലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ബിഷപ്പുമാരും ദിവ്യബലിയിൽ സഹകാർമ്മികരായിരുന്നു.

നമ്മുടെ ദൗത്യം സാമ്പത്തികമോ വ്യക്തിപരമോ ആയ നേട്ടത്തിന് വേണ്ടിയാകരുത്. ലളിതമായ ജീവിതമെന്നതായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം. വിശുദ്ധ പത്രോസ് ശ്ലീഹായും അവിടുത്തെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പയും ഇതാണ് നമുക്ക് കാണിച്ച് തരുന്നത്. നമ്മുടെ ഇടയ ദൗത്യമെന്നാൽ പാവങ്ങളുടെ ഇടയിൽ അവരെ ചേർത്ത് പിടിക്കുന്നതാകണം. ബിഷപ്പ് ചൂണ്ടിക്കാട്ടി.

എന്നാൽ ഇന്ന് സഭ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. പ്രതിസന്ധികളും കുറ്റപ്പെടുത്തലുകളും ഏറുമ്പോൾ നാം തളരുകയല്ല സന്തോഷിക്കുകയാണ് വേണ്ടത്. പാപത്തിന്റെയും മരണത്തിന്റെയും ശക്തികൾ സഭയെ തകർക്കുകയില്ലയെന്ന ക്രിസ്തുവിന്റെ വാക്കുകളായിരിക്കണം ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് ശക്തിപകരേണ്ടതെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?