Follow Us On

11

August

2020

Tuesday

അഭിമാന നിമിഷം, ആഗോള സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘം തലവൻ ഏഷ്യയിൽനിന്ന്

അഭിമാന നിമിഷം, ആഗോള സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘം തലവൻ ഏഷ്യയിൽനിന്ന്

വത്തിക്കാൻ സിറ്റി: ജനതകളുടെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം അധ്യക്ഷനായി ഫിലിപ്പീൻസിലെ മനില ആർച്ച്ബിഷപ്പ് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലേ നിയമിതനായി. നിലവിൽ അധ്യക്ഷനായ കർദിനാൾ ഫെർണാണ്ടോ ഫിലോനിയുടെ പിൻഗാമിയായാണ് കർദിനാൾ ടാഗ്ലേയെ ഫ്രാൻസിസ് പാപ്പ നിയമിച്ചത്. പുതിയ നിയമനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ എട്ടു വർഷമായി അദ്ദേഹം വഹിച്ചുകൊണ്ടിരിന്ന മനില അതിരൂപതാധ്യക്ഷ പദവി ഒഴിയും.

കത്തോലിക്കാ സഭയുടെ മിഷണറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘം, വത്തിക്കാൻ കൂരിയയിലെ ഏറ്റവും വലിയ വിഭാഗം കൂടിയാണ്. ഗ്രിഗറി 15-ാമൻ പാപ്പ 1622ൽ രൂപം കൊടുത്ത ഈ തിരുസംഘത്തിന്റെ തലവനാകുന്ന രണ്ടാമത്തെ ഏഷ്യക്കാരനാണ് കർദിനാൾ ടാഗ്ലേ. ബോബെ അതിരൂപതാധ്യക്ഷനായിരുന്ന കർദിനാൾ ഐവൻ ഡയസാണ് ഈ പദവിയിലെത്തിയ പ്രഥമ ഏഷ്യക്കാരൻ. 2006മുതൽ 2011വരെയായിരുന്നു അദ്ദേഹത്തിന്റെ കാലഘട്ടം.

1957ൽ മനിലയിൽ ജനിച്ച കർദിനാൾ ലൂയിസ് ടാഗ്ലേ 1982ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1997 മുതൽ 2002വരെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിൽ അംഗമായിരുന്നു. 2011 ഡിസംബറിൽ മനില ആർച്ച്ബിഷപ്പായി നിയമിതനായ ഇദ്ദേഹത്തെ 2012ലാണ് ബനഡിക്ട് 16-ാമൻ പാപ്പ കർദിനാൾ സംഘത്തിലേക്ക് ഉയർത്തിയത്. 2015 മുതൽ കത്തോലിക്കസഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്റർനാഷണലിന്റെ അധ്യക്ഷ പദവിയും വഹിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?