Follow Us On

11

August

2020

Tuesday

അക്രൈസ്തവവത്കരിക്കപ്പെട്ട സമൂഹത്തിന് വിശ്വാസവഴി തെളിക്കേണ്ട വിളക്കുകളാകണം വൈദികർ: പാപ്പ

അക്രൈസ്തവവത്കരിക്കപ്പെട്ട സമൂഹത്തിന് വിശ്വാസവഴി തെളിക്കേണ്ട വിളക്കുകളാകണം വൈദികർ: പാപ്പ

വത്തിക്കാൻ സിറ്റി: അക്രൈസ്തവവത്കരിക്കപ്പെട്ട സമൂഹത്തിന് ആവശ്യമായ വിശ്വാസത്തിന്റെ വഴിതെളിക്കേണ്ട വിളക്കുകളാണ് വൈദികരെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പുരോഹിതന്മാർ ക്രിസ്തുവുമായി ശക്തമായ ബന്ധം കെട്ടിപ്പടുത്തുകയും ചെയ്യണം. വടക്കൻ ഇറ്റലിയിൽ നിന്നും വത്തിക്കാനിൽ എത്തിയ വൈദികവിദ്യാർത്ഥികളുമായും വൈദികരുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ പ്രദേശങ്ങളിലെ സുവിശേഷകന്മാരാകാനും അവരെ ക്രൈസ്തവവത്കരിക്കാനും നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ ഓർമ്മിപ്പിച്ചു.

മതപരമായ നിസ്സംഗതകളും അനിശ്ചിതത്വങ്ങളും മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഒരാൾ, യഥാർത്ഥ വിശ്വാസം കണ്ടെത്തേണ്ടത് പാറപോലെ ഉറച്ചവിശ്വാസബോധ്യങ്ങളുള്ള നിങ്ങളിലൂടെയായിരിക്കണം. ശക്തമായ വിശ്വാസമെന്നാൽ യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലുടെയും ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കും വളർത്തിയെടുക്കേണ്ടതാണ്. വൈദികവിദ്യാർത്ഥികൾ തങ്ങളെ വിലയിരുത്തേണ്ടത് ക്രിസ്തുമായുള്ള ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും പാപ്പ പറഞ്ഞു.

ഓരോ പുരോഹിതനും പിന്തുടരേണ്ട അടുപ്പത്തിന്റെ നാല് മനോഭാവങ്ങളെക്കുറിച്ചും പാപ്പ വിശദീകരിച്ചു. പ്രാർത്ഥനയിൽ ദൈവത്തോടുള്ള അടുപ്പം, മെത്രാന്മാരുമായുള്ള അടുപ്പം, സഹോദര പുരോഹിതരുമായുള്ള അടുപ്പം, ദൈവജനത്തോടുള്ള അടുപ്പം. ഇവയിലൊന്ന് നഷ്ടപ്പെടുന്ന നിമിഷംമുതൽ പുരോഹിതൻ അർത്ഥശൂന്യമാണെന്നും പതുക്കെ അഴിമതികളിലേയ്ക്കും സ്വാർത്ഥതയിലേയ്ക്കും വഴുതിവീഴുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?