Follow Us On

11

August

2020

Tuesday

ഡാനിയേലിന് പാപ്പ നൽകിയ സർപ്രൈസിന് ഒരു വയസ്; ഇനി കാണാം ന്യൂ ഇയർ കലണ്ടറിൽ!

ഡാനിയേലിന് പാപ്പ നൽകിയ സർപ്രൈസിന് ഒരു വയസ്; ഇനി കാണാം ന്യൂ ഇയർ കലണ്ടറിൽ!

വത്തിക്കാൻ സിറ്റി: പാപ്പയുടെ സ്വകാര്യ ചാപ്പലിലെ ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെടുന്നു, ആശീർവാദം നൽകിയ പാപ്പ തന്നെ ആശ്ലേഷിക്കുന്നു, തന്നോടു കുശലം ചോദിക്കുന്നു, ഒപ്പം തന്റെ കാമറയ്ക്ക് പോസ് ചെയ്യുന്നു! വർഷം ഒന്ന് കഴിഞ്ഞെങ്കിലും വത്തിക്കാൻ സിറ്റിയിലെ ഫോട്ടോഗ്രാഫറായ ഡാനിയേൽ ഇബനീസിന് ഇപ്പോഴും അത്ഭുതമാണ്, 2018 ഡിസംബറിൽ നടന്ന ആ സംഭവങ്ങൾ ഓർക്കുമ്പോൾ.

അന്ന് ഡാനിയേൽ എടുത്ത് ആ ചിത്രങ്ങളും കൂടി ഉൾപ്പെടുത്തി ഇ.ഡബ്ല്യു.ടി.എൻ തയാറാക്കിയ 2020ലെ കലണ്ടർ ഉടൻ പുറത്തിറങ്ങും. കഴിഞ്ഞ വർഷം തനിക്ക് പാപ്പ സമ്മാനിച്ച ആ അമൂല്യചിത്രങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്തപ്പെട്ടതിന്റെ സന്തോഷത്തിലുമാണ് 27 വയസുകാരനായ ഡാനിയേൽ ഇബനീസ്.

2018 ഒക്ടോബറിൽ പാപ്പയ്ക്ക് ഡാനിയേൽ അയച്ച ഒരു കത്തായിരുന്നു എല്ലാറ്റിന്റെയും തുടക്കം. പാപ്പയുടെ ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കാനും ഫോട്ടോ എടുക്കാനും അവസരം ചോദിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. അതേത്തുടർന്ന് സംഭവിച്ച കാര്യങ്ങൾ പറയുമ്പോൾ ഡാനിയേലിന് ആയിരം നാവാണ്. പാപ്പതന്നെ ഫോണിൽ വിളിച്ച്, സാന്താ മാർത്തയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് ഡാനിയേൽ പറയുന്നു.

‘ഹലോ ഇത് ഫ്രാൻസിസാണ്,’ പ്രൈവറ്റ് നമ്പർ ആണെന്ന ആലസ്യത്തിൽ രാവിലെ വന്ന ഫോൺ കോൾ എടുത്ത ഡാനിയേലിന് വിശ്വസിക്കാനായില്ല. ഫോണിന്റെ അങ്ങേ തലയ്ക്കൽ സാക്ഷാൽ ഫ്രാൻസിസ് പാപ്പ! പാപ്പയാണ് തന്നോട് സംസാരിക്കുന്നതെന്ന് മനസിലായ നിമിഷം തണുത്തുറഞ്ഞു പോയപോലെയാണ് തനിക്കു തോന്നിയതെന്ന് ഡാനിയേൽ പറയുന്നു.

ഡിസംബർ 20ന് സാന്താ മാർത്തയിൽ നടക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കാൻ ഡാനിയേലിനെ ക്ഷണിച്ചുകൊണ്ടാണ് സംഭാഷണം അവസാനിപ്പിച്ചത്. കൃത്യസമയത്തുതന്നെ ഡാനിയേൽ സാന്താ മാർത്തയിലെത്തി. പിന്നിലെ സീറ്റിൽ മാറിയിരുന്ന ഡാനിയേലിനെ മുന്നിൽ കൊണ്ടുവന്ന അധികാരികൾ, ഫോട്ടോ എടുക്കാൻ ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാനുള്ള അനുവാദവും നൽകുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?