Follow Us On

28

March

2024

Thursday

ഫ്രാൻസിസ് പാപ്പയുടെ പിറന്നാൾ ആഘോഷം: ചേംബർ ഓർക്കസ്ട്രയിൽ രണ്ടു മലയാളികളും

ഫ്രാൻസിസ് പാപ്പയുടെ പിറന്നാൾ ആഘോഷം: ചേംബർ ഓർക്കസ്ട്രയിൽ രണ്ടു മലയാളികളും

ലണ്ടൻ: ഫ്രാൻസിസ് പാപ്പയുടെ 83-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ പങ്കെടുപ്പിച്ച് ഹോങ്കോംഗിലും മക്കാവുവിലും സംഘടിപ്പിക്കുന്ന ചേംബർ ഓർക്കസ്ട്രയിൽ രണ്ടു മലയാളികളും. ഓസ്ട്രിയയിൽ സംഗീതത്തിൽ ഉപരിപ~നം നടത്തുന്ന ദിവ്യകാരുണ്യ മിഷനറി (എം.സി.ബി.എസ്) സഭാംഗമായ ഫാ. വിൽസൺ മേച്ചേരിയും വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജിനുമാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്. ഡിസംബർ 17നാണ് പാപ്പയുടെ 83-ാം പിറന്നാൾ.

ചൈനയിൽ മിഷണറിയായ ക്ലരീഷ്യൻ വൈദികൻ ജിജോ കണ്ടംകുളത്തി വഴിയാണ് ഫാ. വിൽസന്റെ അധ്യാപിക അംഗമായ ഓസ്ട്രിയയിലെ ചേംബർ ഓർക്കസ്ട്രയിലേക്ക് ക്ഷണം ലഭിച്ചത്. ഈ ഓർക്കസ്ട്രയുടെ ഭാഗമായിട്ടാണ് ഇരുവരും പാപ്പായ്ക്ക് ആശംസാഗാനങ്ങൾ ഒരുക്കുക. അപൂർവഭാഗ്യം തേടിയെത്തിയതിന്റെ ആവേശത്തിലാണ് ഫാ. വിൽസനും മനോജ് ജോർജും.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്റ്റെഡല്ലാ എന്ന യൂറോപ്യൻ സംഗീതജ്ഞന്റെ ‘പിയെത്താ സിഞ്ഞോരെ’ എന്ന ഇറ്റാലിയൻ ഗാനമാണ് ഫാ. വിൽസൺ ആലപിക്കുന്നത്. സംഗീതജ്ഞനായ മനോജ് ജോർജ് ‘ബേണിംഗ് ലാഫ്’ എന്ന പ്രത്യേകമായ ഒരു കൃതി, ഭാരതീയ സംസ്‌കാരത്തെയും ഇഴചേർത്ത് ‘ജോഗ്’ എന്ന രാഗത്തിൽ ക്രമീകരിച്ച് അവതരിപ്പിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?