Follow Us On

29

March

2024

Friday

പ്രമുഖ ആംഗ്ലിക്കൻ ബിഷപ്പ് കത്തോലിക്കാ സഭയിലേക്ക്

പ്രമുഖ ആംഗ്ലിക്കൻ ബിഷപ്പ് കത്തോലിക്കാ സഭയിലേക്ക്

ലണ്ടൻ: പ്രമുഖ ആംഗ്ലിക്കൻ ബിഷപ്പും, എലിസബത്ത് രാജ്ഞിയുടെ മുൻ ചാപ്ലനുമായിരുന്ന ബിഷപ്പ് ഗാവിൻ ആഷൻഡെൻ കത്തോലിക്കാ സഭയിലേക്ക് കടന്നുവരും. ഇംഗ്ലണ്ടിലെ ഷ്റൂസ്ബറി കത്തീഡ്രൽ ദേവാലയത്തിൽ രൂപത ബിഷപ്പ് മാർക്ക് ഡേവിസ് അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കും.

പ്രധാനമായും മൂന്ന് കാരണങ്ങളാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിവിധ കാലഘട്ടങ്ങളിൽ പരിശുദ്ധ കന്യകാമറിയം നടത്തിയ പ്രത്യക്ഷീകരണങ്ങളിൽ യാഥാർഥ്യമുണ്ടെന്ന് കണ്ടെത്തിയതായിരുന്നു കത്തോലിക്കാ സഭയിലേക്ക് കടന്നുവരാൻ പ്രേരണ നൽകിയ ഒന്നാമത്തെ കാരണമായി ബിഷപ്പ് ഗാവിൻ ആഷൻഡെൻ ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്കാസഭയിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളും അദ്ദേഹത്തെ ആകർഷിച്ചു.

വിശ്വാസം നിരവധി പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനം (മജിസ്റ്റീരിയം) ആംഗ്ലിക്കൻ വിശ്വാസികളെ ഒരുമിച്ച് ചേർക്കാൻ പറ്റിയ മാർഗ്ഗമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനാൽ തന്നെ കത്തോലിക്ക വിശ്വാസം പുൽകാൻ സഭയുടെ മജിസ്റ്റീരിയവും ബിഷപ്പ് ഗാവിന് പ്രേരണ നൽകി.

ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ സഭയിലേക്ക് വിശുദ്ധ ജോൺ ന്യൂമാന്റെ നാമകരണ വർഷംതന്നെ കടന്നുവരാൻ സാധിച്ചതിൽ ബിഷപ്പ് ഗാവിൻ സന്തോഷം രേഖപ്പെടുത്തി.

വിശ്വാസത്തെ വിവിധ രീതിയിലുള്ള ആക്രമണങ്ങളിൽ നിന്നും  സംരക്ഷിക്കാനും, സമൂഹത്തെ നവീകരിക്കാനും, ആത്മാക്കളെ രക്ഷിക്കാനും കത്തോലിക്കാസഭയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നുളള ബോധ്യം തനിക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. പ്രശസ്തമായ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു ബിഷപ്പ് ഗാവിൻ ആഷൻഡെൻ തന്റെ  ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആംഗ്ലിക്കൻ സഭയിലായിരുന്ന കാലഘട്ടത്തിൽ വനിതാ പൗരോഹിത്യത്തെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു.

സച്ചിൻ എട്ടിയിൽ 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?