Follow Us On

31

March

2020

Tuesday

സംയുക്ത ക്രിസ്മസ് സന്ദേശവുമായി സൗത്ത് സുഡാനിലെ ക്രൈസ്തവ സഭാ നേതാക്കൾ

സംയുക്ത ക്രിസ്മസ് സന്ദേശവുമായി സൗത്ത് സുഡാനിലെ ക്രൈസ്തവ സഭാ നേതാക്കൾ

സുഡാൻ: സംയുക്ത ക്രിസ്മസ് സന്ദേശത്തിൽ ഒപ്പുവച്ച് സൗത്ത് സുഡാനിലെ ക്രൈസ്തവ സഭാ നേതാക്കൾ. വ്യത്യസ്തതകളെയും സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെയും ബഹുമാനിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ഈ ക്രിസ്മസ് സന്ദേശം. സൗത്ത് സുഡാനിലെ കാത്തലിക്ക്, എപ്പിസ്‌കോപ്പൽ, പ്രെസ്ബിറ്റേറിയൻ, പെന്തക്കോസ്തൻ എന്നീ ക്രൈസ്തവ സഭകളിലെ നേതാക്കളാണ് സംയുക്ത സന്ദേശത്തിൽ ഒപ്പുവെച്ചത്.

രാജ്യത്ത് ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും മുഖത്ത് പുൽക്കൂടിൽ പിറന്ന ഉണ്ണിയേശുവിയൊണ് നാം ദർശിക്കേണ്ടത്. തൊഴിൽരഹിതരും ഭവനരഹിതരും രോഗികളും ബാലവേല ചെയ്യേണ്ടിവരുന്ന അനേകം കുഞ്ഞുങ്ങളും ഈ രാജ്യത്തുണ്ട്. എല്ലാവരുടെയും വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ട് സമൂഹത്തെ കെട്ടിപ്പടുക്കേണ്ട പ്രതിബദ്ധതയിലൂടെ ഓരോ വ്യക്തിയുടെയും അന്തസ്സിനോടുള്ള ബഹുമാനം വീണ്ടെടുക്കണമെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു.

ദക്ഷിണ സുഡാനിൽ സമാധാന മുന്നേറ്റത്തിന് സംഭാവന നൽകിയ എല്ലാവരെയും സഭാ നേതാക്കൾ കത്തിലൂടെ സ്മരിക്കുകയും ദക്ഷിണ സുഡാനിലെ പ്രധാനമന്ത്രി അബ്ദുല്ല ഹാംഡോക്കിനോട് രാജ്യത്ത് സമാധാന ശ്രമങ്ങൾ നടത്തണമെന്ന് മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ക്രിസ്മസിനോട് അടുത്ത ഈ ദിവസങ്ങളിൽ സമാധാനം, രോഗശാന്തി, ക്ഷമ, അനുരഞ്ജനം എന്നിവകൊണ്ട് രാജ്യത്തെ സമ്പന്നമാക്കണമേയെന്ന് കർത്താവിനോട് ആവശ്യപ്പെടാമെന്നും കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?