Follow Us On

28

March

2024

Thursday

യൗസേപ്പിതാവിന്റെ ജീവിതമൂല്യങ്ങൾ നമുക്കും അനുകരിക്കാം: ഫ്രാൻസിസ് പാപ്പ

യൗസേപ്പിതാവിന്റെ ജീവിതമൂല്യങ്ങൾ നമുക്കും അനുകരിക്കാം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: യൗസേപ്പിതാവിന്റെ ജീവിതമൂല്യങ്ങൾ അനുകരിക്കാൻ ക്രിസ്ത്യാനികളോട് അഭ്യർഥിച്ച് ഫ്രാൻസിസ് പാപ്പ. യൗസേപ്പിതാവിനെപ്പോലെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ അനുസരണവും ദൈവത്തിലുള്ള വിശ്വാസവും നമുക്കെല്ലാവർക്കും ഉണ്ടായിരിക്കണമെന്നും പാപ്പ പറഞ്ഞു.

സൗമ്യനും ജ്ഞാനിയുമായ ഈ മനുഷ്യന്റെ ജീവിതം കൂടുതൽ നന്മയിൽ മൂന്നോട്ട് പോകാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. ചെറുതോ വലുതോ ആയ കണക്കുകൂട്ടലുകൾക്കപ്പുറത്ത് ക്രിസ്തുവിനോടും അവന്റെ വചനത്തോടും ചേർന്ന് പുതിയ ചക്രവാളങ്ങളിലേക്ക് തുറന്നുകാണിക്കുന്ന ദൈവത്തിന്റെ അത്ഭുതകരമായ യുക്തി നാം തിരിച്ചറിയണം. യൗസേപ്പിതാവിന്റെ മനോഭാവത്തിലുള്ള എല്ലാ വിനയവും നാം ജീവിതത്തിൽ പകർത്തണമെന്നും പാപ്പ പറഞ്ഞു.

ക്രിസ്തുമസ് കുടുംബങ്ങളിലാണ് യഥാർത്ഥത്തിൽ ആഘോഷിക്കപ്പെടുന്നത്. എന്തുകൊണ്ടെന്നാൽ മാതാപിതാക്കളിൽ നിന്ന് വളരെ അകലെയുള്ളവർ വീട്ടിൽ എത്തുകയും സഹോദരങ്ങൾ ഒരുമിച്ചുകൂടുകയും ചെയ്യുന്ന വിലപ്പെട്ട ദിവസമാണ് ക്രിസ്തുമസ്. ക്രിസ്തുമസ് എന്നത് സാഹോദര്യത്തിനും വിശ്വാസവളർച്ചയ്ക്കും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള ഒരു അവസരമായിരിക്കട്ടെ. ഈ ക്രിസ്തുമസ് നാളുകളിൽ വിശുദ്ധ ജോസഫും നമ്മോടൊപ്പം ഉണ്ടാകട്ടെയെന്നും പാപ്പ ആശംസിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?