Follow Us On

29

January

2020

Wednesday

പതറാതെ മുന്നോട്ട്

പതറാതെ മുന്നോട്ട്

സാവിയോ ജോസ് എന്ന കൂട്ടുകാരന്‍ തിരുവനന്തപുരത്തു നിന്നും ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു ആത്മകഥ അയച്ചു തന്നിരുന്നു.
‘സഫ്‌നത്ത് ഫാനെയാ’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. സെറിബ്രല്‍ പള്‍സി എന്ന രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് കടുത്ത സഹനങ്ങളിലൂടെ കടന്നു പോയിട്ടും അതിനെ അതിജീവിച്ച് മുന്നേറിയ അനുഭവമാണ് സാവിയോ എഴുതിയത്. ഇന്ന് അദേഹം ആയിരങ്ങള്‍ക്ക് പ്രത്യാശയുടെ അടയാളമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ സാവിയോയെക്കുറിച്ച് കുറിച്ചിട്ടുണ്ട്.
ആ കുറിപ്പ് ഇങ്ങനെയാണ്;
‘കഴിഞ്ഞ മാസം 19-ന് പാലാ ലയണ്‍സ് ക്ലബിന്റെ ചടങ്ങിലാണ് സെറിബ്രല്‍ പള്‍സി എന്ന രോഗവുമായി ജീവിക്കുന്ന 22-കാരനായ ചിത്രകാരന്‍ സാവിയോ ജോസ് താന്‍ വരച്ച ചിത്രം കൈമാറാനുള്ള ആഗ്രഹവുമായി വരുന്നത്. തന്റെ അത്മകഥയായ ‘സഫ്‌നത്ത് ഫാനെയാ’ എന്ന പുസ്തകത്തിലൂടെ കിട്ടിയ റോയല്‍റ്റിയും ചെറുസമ്പാദ്യവും ചേര്‍ത്ത് 51,000 രൂപ മറ്റൊരാള്‍ക്ക് വീട് നിര്‍മാണത്തിന് നല്‍കാന്‍ എത്തിയപ്പോഴായിരുന്നു ഇത്.
സാവിയോ കാണിച്ച മാതൃകയെ അന്ന് വേദിയില്‍ അഭിനന്ദിച്ചിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ തങ്ങളുടെ സ്വന്തം വീടിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് മുമ്പായിരുന്നു ഇത്തരമൊരു സാമൂഹ്യ സേവനം.
അന്നത്തെ ചടങ്ങ് തീര്‍ന്ന് തിരക്കിട്ട് മടങ്ങേണ്ടി വന്നതിനാല്‍ ചിത്രം കൈമാറാനുള്ള സാവിയോയുടെ ആഗ്രഹം സാധിച്ചു നല്‍കാനായില്ല. ഓഫീസുമായി ബന്ധപ്പെട്ട് മറ്റൊരവസരം ഒരുക്കി നല്‍കിയതിന്റെ ഭാഗമായാണ് അമ്മ ബ്ലസിയുടെ കൂടെ സാവിയോ കാണാനെത്തിയത്. അവിടെവെച്ച് തന്റെ ആത്മകഥയും സാവിയോ കൈമാറി. സാവിയോയുടെയും അമ്മയുടെയും സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.’
ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്. സാവിയോയുടെ അത്മകഥയായ ‘സഫ്‌നത്ത് ഫാനെയാ’ എന്ന പുസ്തകം ഒരിക്കലെങ്കിലും വായിക്കുന്നവര്‍ക്ക് ഈ കുരുന്നിനെ മറക്കാനാവില്ല…
സാവിയോയുടെ ഫോണ്‍: +91 80783 11231

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?