Follow Us On

29

January

2020

Wednesday

കാട്ടുതീ വ്യാപിക്കുന്നു: പ്രാർത്ഥനയും സഹായവും അഭ്യർത്ഥിച്ച് മെൽബൺ ആർച്ച്ബിഷപ്പ്

കാട്ടുതീ വ്യാപിക്കുന്നു: പ്രാർത്ഥനയും സഹായവും അഭ്യർത്ഥിച്ച് മെൽബൺ ആർച്ച്ബിഷപ്പ്

മെൽബൺ: ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന കാട്ടുതീയുടെ കെടുതികൾ അനുഭവിക്കുന്നവർക്കായി പ്രാർത്ഥനയും സഹായവും അഭ്യർത്ഥിച്ച് മെൽബൺ ആർച്ച്ബിഷപ്പ് പീറ്റർ കോമൻസോളി. ഓസ്‌ട്രേലിയയിലെ കാട്ടുതീമൂലം കഷ്ടപ്പെടുന്ന മനുഷ്യരിലേക്ക് ലോകത്തിന്റെ ശ്രദ്ധയെ കൊണ്ടുവരികയായിരുന്നു അദ്ദേഹം.

പുതുവർഷത്തെ ലോകം വരവേൽക്കുമ്പോൾ ഇവിടെ കുറച്ചു മനുഷ്യർ നാശങ്ങളുടെയും വേർപിരിയലിന്റെയും വേദനയിലാണ്. അവർക്കായി പ്രാർത്ഥിക്കുകയും ആവശ്യമുള്ളവരെ സഹായിക്കണമെന്നും ആർച്ച്ബിഷപ്പ് ഓർമിപ്പിച്ചു.

വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് , സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് തീപിടിത്തം രൂക്ഷമായിരിക്കുന്നത്. നൂറുകണക്കിന് അഗ്‌നിശമനാ ഉദ്യോഗസ്ഥരാണ് പടർന്നു കൊണ്ടിരിക്കുന്ന തീ അണയ്ക്കാൻ പരിശ്രമിക്കുന്നത്. എന്നാൽ അതിവേഗം പടരുന്ന തീ ശമിപ്പിക്കാൻ ഇനിയും ആയിട്ടില്ല.

12 മില്യൺ ഏക്കറോളം സ്ഥലം ഇതുവരെ കത്തി നശിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇത്ര ഭീകരമായ തീ പിടിത്തം രാജ്യത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തീപിടുത്തത്തിൽ 19 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

അവസാനം സംഭവിച്ച തീപിടിത്തത്തിൽ എട്ട് പേർ കൊല്ലപ്പെട്ടെന്നും 19 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക വിവരം. മേഖലയിലുള്ളവരെ സഹായിക്കാൻ നിരവധിപേർ എത്തുന്നുണ്ട്. സർക്കാരിനൊപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കത്തോലിക്കാ സഭയും സന്നദ്ധ പ്രവർത്തന രംഗത്തെത്തിയിട്ടുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?