Follow Us On

29

January

2020

Wednesday

ലോകവസ്തുക്കളെ അമിതമായി സ്‌നേഹിച്ചാൽ എന്തു സംഭവിക്കും; കേൾക്കൂ പാപ്പയുടെ മുന്നറിയിപ്പ്‌

ലോകവസ്തുക്കളെ അമിതമായി സ്‌നേഹിച്ചാൽ എന്തു സംഭവിക്കും; കേൾക്കൂ പാപ്പയുടെ മുന്നറിയിപ്പ്‌

വത്തിക്കാൻ സിറ്റി: ലോകവസ്തുക്കളോടുള്ള അമിതതാൽപര്യവും ബന്ധവും മനുഷ്യനെ അടിമത്വത്തിലാക്കുമെന്ന് ഫ്രാൻസിസ് പാപ്പ. എപ്പോൾ നാം ദൈവത്തെ ആരാധിക്കാതിരിക്കുന്നുവോ അപ്പോൾ നാം ലൗകികമോഹങ്ങൾക്ക് അടിമപ്പെടുമെന്നും പാപ്പ പറഞ്ഞു. ദനഹാതിരുനാളിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കിയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ.

പണത്തോടും ആഭരണങ്ങളോടും മറ്റ് വസ്തുക്കളോടുമുള്ള ആരാധന മനുഷ്യന്റെ ജീവിതത്തിൽ സർവ്വസാധാരണമാണ്. എന്നാൽ ഇവയോടൊക്കെയുള്ള അമിതമായ സ്‌നേഹം മനുഷ്യനെ ദൈവത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതാണ്. അതേസമയം നാം ദൈവത്തെ മാത്രം ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോൾ ദൈവവുമായി ഒരു സ്‌നേഹബന്ധത്തിന് ആരംഭം കുറിക്കുകയാണ് ചെയ്യുന്നത്. ദൈവത്തോടുള്ള ബന്ധം മനുഷ്യനെ സ്വതന്ത്രനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?