Follow Us On

05

August

2020

Wednesday

ഇറാഖിനെ യുദ്ധക്കളമാക്കരുത്; ആശങ്ക പ്രകടിപ്പിച്ച്, അഭ്യർത്ഥന നടത്തി കൽദായ പാത്രിയാർക്കീസ്

ഇറാഖിനെ യുദ്ധക്കളമാക്കരുത്; ആശങ്ക പ്രകടിപ്പിച്ച്, അഭ്യർത്ഥന നടത്തി കൽദായ പാത്രിയാർക്കീസ്

ബാഗ്ദാദ്: ഇറാഖ് യുദ്ധക്കളമായി പരിണമിച്ചേക്കുമെന്ന ആശങ്കയ്‌ക്കൊപ്പം അത് ഒഴിവാക്കാൻ ലോക നേതൃത്വം ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഇറാഖിലെ കൽദായ കത്തോലിക്ക പാത്രിയാർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാക്കോ. ഇറാനിലെ ഖുദ്‌സ് സേനയുടെ മേധാവി ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കർദിനാൾ സാക്കോ സമാധാന അഭ്യർത്ഥന നടത്തിയത്.

ഇറാഖ് ഒരു യുദ്ധക്കളമായി പരിണമിക്കുമെന്ന ഭീതിയിലാണ് നാട്ടിലെ ജനങ്ങൾ. ഇനിയും രക്തച്ചൊരിച്ചിലുകൾ ഉണ്ടാകാതിരിക്കാൻ സംവാദത്തിന്റെ പാതയിൽ ചരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം, ഇന്നലെ ബാഗ്ദാദിലെ അമേരിക്കൽ വ്യോമതാവളത്തിനു നേരെ ഇറാൻ മിസൈൽ ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ നിയന്ത്രണത്തിലുള്ള അൽ അസദ്, ഇർബിൽ എന്നീ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ ഉണ്ടായതെന്ന് അമേരിക്കയിലെ ഉന്നത പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ ജോനാഥൻ ഹോഫ്മാൻ വെളിപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?