Follow Us On

29

January

2020

Wednesday

കുടുംബകലഹം കുട്ടികളെ സാത്താനാരാധനയിലേക്ക് നയിക്കാം; മുന്നറിയിപ്പുമായി പ്രമുഖ ഭൂതോച്ചാടകൻ

കുടുംബകലഹം കുട്ടികളെ സാത്താനാരാധനയിലേക്ക് നയിക്കാം; മുന്നറിയിപ്പുമായി പ്രമുഖ ഭൂതോച്ചാടകൻ

വത്തിക്കാൻ സിറ്റി: കുടുംബകലഹം കുട്ടികളെ സാത്താൻ ആരാധനയിലേക്ക് നയിക്കാൻ കാരണമാകുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഇറ്റലിയിലെ പ്രമുഖ ഭൂതോച്ചാടകൻ ഫാ. ഫ്രാങ്കോയിസ് ഡെർമൈൻ. സാത്താൻ ആരാധന യുവജനങ്ങൾക്കിടയിൽ പകർച്ചവ്യാധിപോലെ വ്യാപിക്കുകയാണെന്നും ഡൊമിനിക്കൻ വൈദികൻകൂടിയായ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഭൂതോച്ചാടന രംഗത്ത് പ്രവർത്തിക്കുന്ന ഫാ. ഫ്രാങ്കോയിസ് ഡെർമൈൻ, അൻകോണഒസിമോ അതിരൂപതയിലെ ഔദ്യോഗിക ഭൂതോച്ചാടകൻകൂടിയാണ്. പ്രമുഖ ഓൺലൈൻ മാധ്യമമായ ‘ക്രക്‌സ്’നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കുടുംബകലഹം കുട്ടികളിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്നുണ്ട്. ആ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികൾ, സാത്താൻ ശക്തിനൽകുമെന്ന വാഗ്ദാനത്തിൽ വീഴുന്നുമുണ്ട്. കുടുംബത്തിൽനിന്ന് സ്‌നേഹം ലഭിച്ചാൽ കുട്ടികൾ ഇത്തരത്തിൽ വഴിതെറ്റിപ്പോകില്ല. ഇന്റർനെറ്റിന്റെ നിയന്ത്രണാതീതമായ ഉപയോഗവും ചില വീഡിയോ ഗെയിമുകളും കുട്ടികളിൽ പൈശാചികതയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നത് കാണാതിരിക്കരുത്. സാത്താനികതയുടെ സാധാരണവത്കരണത്തെ ചൂണ്ടിക്കാട്ടുന്ന പുസ്തകളുടെ വ്യാപനവും ഗൗരവമായി കാണണം.

ഇതുപോലെ, യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന അക്രമണോത്സുകതയ്ക്ക് സാത്താനിസവുമായി ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമണോത്സുക സാത്താനികതയെന്ന പകർച്ചവ്യാധി യുവജനങ്ങളെ പിടികൂടിയിരിക്കുകയാണ്. മതനിരപേക്ഷത അവശേഷിപ്പിച്ച ശൂന്യതയാണ് അക്രമണോത്സുക സാത്താനികത നികത്തിയിരിക്കുന്നത്. മതനിരപേക്ഷതക്ക് പുറമേ, കുടുംബ കലഹങ്ങൾ, സാത്താനിക സാഹിത്യത്തിന്റെയും വീഡിയോ ഗെയിമിന്റെയും പ്രചാരണം തുടങ്ങിയവയാണ് അക്രമണോത്സുക സാത്താനികതയുടെ ഇതര കാരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?