Follow Us On

01

December

2020

Tuesday

ഗ്രേറ്റ് ബ്രിട്ടണിൽ ‘ഗ്രാൻഡ് മിഷൻ 2020’ ഫെബ്രു.21 മുതൽ; എട്ട് റീജ്യണുകളും ഒരുങ്ങുന്നു

ഗ്രേറ്റ് ബ്രിട്ടണിൽ ‘ഗ്രാൻഡ് മിഷൻ 2020’ ഫെബ്രു.21 മുതൽ; എട്ട് റീജ്യണുകളും ഒരുങ്ങുന്നു

പ്രസ്റ്റൺ: വലിയനോമ്പുകാലത്ത് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ സംഘടിപ്പിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2020’ന്റെ ഒരുക്കങ്ങൾക്ക് ആരംഭമായി. ഫെബ്രുവരി 21 മുതൽ ഏപ്രിൽ ആഞ്ച് വരെയുള്ള ദിനങ്ങളിൽ വിവിധ സ്ഥലങ്ങളിലായാണ് ഗ്രാൻഡ് മിഷൻ സംഘടിപ്പിക്കുന്നത്. നോമ്പുകാല ചൈതന്യത്തിൽ വിശുദ്ധവാരത്തിനൊരുങ്ങാനും ജീവിതനവീകരണം സാധ്യമാക്കാനും വിശ്വാസികൾക്ക് അവസരമൊരുക്കുകയാണ് ‘ഗ്രാൻഡ് മിഷൻ 2020’ന്റെ ലക്ഷ്യം.

ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും വികാരി ജനറൽമാർ സാഹ രക്ഷാധികാരികളുമാണ്. വികാരി ജനറൽ മോൺ. ജിനോ അരീക്കാട്ട് എം.സി.ബി.എസിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ മിഷനറി സഭയിലെ വൈദികരാണ് ‘ഗ്രാൻഡ് മിഷൻ 2020’ നയിക്കുന്നത്.

ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ സെന്ററുകളിലായി നടക്കുന്ന ‘ഗ്രാൻഡ് മിഷൻ 2020’ൽ ഓരോ സ്ഥലങ്ങളിലുമുള്ള പരമാവധി ആളുകൾക്ക് പങ്കെടുക്കത്തക്ക വിധം വെള്ളി, ശനി, ഞായർ ദിനങ്ങളിലായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും നടക്കുന്ന ധ്യാനങ്ങൾക്ക്, അതാത് സ്ഥലങ്ങളിലെ പ്രീസ്റ്റ് ഇൻ ചാർജ്, കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകും.

വിശുദ്ധ പോൾ ആറാമൻ ഇറ്റലിയിലെ മിലാൻ ആർച്ച്ബിഷപ്പായിരിക്കെയാണ് ദൈവവചനത്തിലൂന്നിയ ഇടവക നവീകരണ പദ്ധതിയായി ‘ഗ്രാൻഡ് മിഷൻ’ ആദ്യമായി ആവിഷ്‌കരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?