Follow Us On

11

August

2020

Tuesday

പ്രത്യാശയുണ്ടെങ്കിലേ സമാധാനശ്രമങ്ങൾ ഫലപ്രദമാവുകയുള്ളു; നയതന്ത്രപ്രതിനിധികളെ ഓർമ്മപ്പെടുത്തി പാപ്പ

പ്രത്യാശയുണ്ടെങ്കിലേ സമാധാനശ്രമങ്ങൾ ഫലപ്രദമാവുകയുള്ളു; നയതന്ത്രപ്രതിനിധികളെ ഓർമ്മപ്പെടുത്തി പാപ്പ

വത്തിക്കാൻ സിറ്റി: പ്രത്യാശയുണ്ടെങ്കിലേ സമാധാനശ്രമങ്ങൾ ഫലപ്രദമാവുകയുള്ളുവെന്ന് നയതന്ത്രപ്രതിനിധികളെ ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പ. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകാം. അവ സ്വഭാവികം മാത്രം. ഇത്തരം സാഹചര്യങ്ങിൽ പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും പാപ്പ പറഞ്ഞു. വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള 183 രാജ്യങ്ങളിലെ അംബാസിഡർമാരുമായി വത്തിക്കാനിലെ റേജിയ ഹാളിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തെ അസ്വസ്ഥതപ്പെടുത്തുന്ന പ്രശ്‌നങ്ങൾക്ക് നേരെ കണ്ണടക്കാൻ കഴിയില്ല. അവയെ നിസങ്കതയോടെ അഭിമുഖീകരിക്കാനും കഴിയില്ല. ഇത്തരം പ്രതിസന്ധികൾ ലോകത്ത് കുന്നുകൂടുമ്പോൾ നമ്മെ മുന്നോട്ടു നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പുണ്യമാണ് പ്രത്യാശ. പ്രത്യാശയോടെ അവയെ നേരിടാനുള്ള ആത്മധൈര്യമാണ് നമുക്കുണ്ടാവേണ്ടത്. പ്രത്യാശയോടെ ജീവിക്കുകയും കാര്യങ്ങൾ കൈകാര്യചെയ്യുകയും ചെയ്യുമ്പോൾ പ്രശ്‌നങ്ങൾ നിസ്സാരമായി അനുഭവപ്പെടും.

മാനവികതയെ ഭീതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്യുന്ന യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും ഇന്ന് നിരവധിയാണ്. അവയിൽ അധികവും ബാധിക്കുന്നത് സമൂഹത്തിലെ പാവങ്ങളും വ്രണിതാക്കളുമായ മനുഷ്യരെയാണ്. ഈ അവസരത്തിലും പ്രത്യാശ കൈവെടിയാതെ അവർക്ക് ധൈര്യം നൽകുകയാണ് വേണ്ടതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. രാജ്യാന്തര തലത്തിലുള്ള അടിയന്തിരമായ പ്രശ്‌നങ്ങൾ, അപ്പോസ്‌തോലിക യാത്രകളിലൂടെയും വത്തിക്കാൻ നയതന്ത്രവിഭാഗങ്ങളുടെ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലൂടെയും അറിഞ്ഞ കാര്യങ്ങൾ, അവയ്ക്കുള്ള സമാധാനവഴികൾ എന്നിവയെക്കുറിച്ചും പാപ്പ നയതന്ത്രപ്രതിനിധികളുമായി ചർച്ച ചെയ്തു.

സമാധാനവും സമഗ്ര മാനവപുരോഗതിയും രാഷ്ട്രങ്ങളുമായുള്ള വത്തിക്കാന്റെ പരമമായ ലക്ഷ്യങ്ങളാണ്. ഇത് പൂർത്തീകരിക്കുന്നതിന് എല്ലാ രാഷ്ട്രങ്ങളും സർക്കാരുകളുമായി ബന്ധപ്പെടാനും പരസ്പരം സമാധാനത്തിൽ കൈകോർക്കാനും സഭ നിരന്തരമായി പരിശ്രമിക്കും. സംവാദത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിലൂടെ ക്രിയാത്മകമായ ബന്ധം വളർത്തുകയും ലോകത്ത് സമാധാനം നിലനിർത്തുകയും ചെയ്യുമെന്നും പാപ്പ വെളിപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?