Follow Us On

08

July

2020

Wednesday

മദര്‍ തെരേസ ഫൗണ്ടേഷന്‍ ഒരുലക്ഷം തുണിസഞ്ചികള്‍ വിതരണം ചെയ്യും

മദര്‍ തെരേസ ഫൗണ്ടേഷന്‍ ഒരുലക്ഷം തുണിസഞ്ചികള്‍ വിതരണം ചെയ്യും

കുട്ടനാട്: സര്‍ക്കാര്‍ പ്ലാസ്റ്റിക് സംസ്ഥാനത്ത് പൂര്‍ണ്ണമായും നിരോധിച്ച സാഹചര്യത്തില്‍ മദര്‍തെരേസ ഫൗണ്ടേഷന്‍ സംസ്ഥാന വ്യാപകമായി ബോധവത്ക്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചുകൊണ്ട് ഒരുലക്ഷം തുണിസഞ്ചികള്‍ വിതരണം ചെയ്യുവാന്‍ തീരുമാനിച്ചു. സംസ്ഥാനതല വിതരോണോദ്ഘാടനം മോണ്‍.തോമസ് തൈത്തോട്ടം സംസ്ഥാന സര്‍ക്കാര്‍ ഹരിത മിഷന്‍ വാര്‍ഡായി രണ്ടാം സ്ഥാനം ലഭിച്ച കോട്ടയം അയര്‍ക്കുന്നം മൂന്നാം വാര്‍ഡ് മെമ്പര്‍ ലാന്‍സി ജോസഫിനെ നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. പരിസ്ഥിതിയെ തര്‍ക്കുന്ന പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിന്നും എല്ലാ ആളുകളും പിന്‍തിരിയണമെന്നും സഭാ സ്ഥാപനങ്ങളിലും മറ്റ് ആരാധനാനയങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് പ്ലാസ്റ്റിക് ബദല്‍ സംവിധാനം നടപ്പിലാക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത റവ. മോണ്‍സിഞ്ഞോര്‍ തോമസ് തൈത്തോട്ടം പറഞ്ഞു. മദര്‍ തെരേസ് ഫൗണ്ടേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ലാലി ഇളപ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഡ്വ.പി.പി ജോസഫ്, വെളിയനാട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഔസേപ്പച്ചന്‍ ചെറുകാട്, കര്‍ഷകവേദി ചെയര്‍മാന്‍ ജിജി പേരകശ്ശേരി, തോമാച്ചന്‍ വടുതല തേവലക്കാട്, തോമസുക്കുട്ടി തൈത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?