Follow Us On

29

January

2020

Wednesday

ദിവ്യബലിമധ്യേയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ മനോഹരമായ സുവിശേഷം; അതിൽ ആകൂലതപ്പെടേണ്ടതില്ലെന്നും പാപ്പ

ദിവ്യബലിമധ്യേയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ മനോഹരമായ സുവിശേഷം; അതിൽ ആകൂലതപ്പെടേണ്ടതില്ലെന്നും പാപ്പ

വത്തിക്കാൻ സിറ്റി: ദിവ്യബലിമധ്യേയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ മനോഹരമായ സുവിശേഷമാണെന്ന് ഫ്രാൻസിസ് പാപ്പ. കുഞ്ഞുങ്ങൾ കരയുന്നതിൽ നിങ്ങൾ ആകുലരാകേണ്ടന്നും പാപ്പ മാതാപിതാക്കളെ ഓർമ്മിപ്പിച്ചു. വത്തിക്കാനിലെ സിസ്‌റ്റൈൻ ചാപ്പലിൽ 32 കുഞ്ഞുങ്ങൾക്ക് ജ്ഞാനസ്‌നാനം നൽകുകയായിരുന്നു പാപ്പ. വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ 32 കുഞ്ഞുങ്ങൾക്കാണ് പാപ്പയിൽനിന്ന് പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചതും.

യേശു മാമ്മോദീസ സ്വീകരിക്കാൻ ചെന്നതുപോലെയാണ് നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളുമായി വരുന്നത്. ചെറുപ്രായത്തിലെ മാമ്മോദീസാ സ്വീകരിക്കുന്നതുവഴി പരിശുദ്ധാത്മാവിന്റെ സംരക്ഷണത്തിൽ കുഞ്ഞുങ്ങൾ വളരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. മുന്നോട്ടുള്ള ജീവിതം പരിശുദ്ധാത്മാവിൽ കേന്ദ്രീകരിച്ച് നയിക്കപ്പെടുന്നതിലുമാണ് ചെറുപ്രായത്തിലെ മാമ്മോദീസ സ്വീകരിക്കുന്നതിന്റെ പ്രസക്തിയെന്നും പാപ്പ ഓർമ്മിപ്പിച്ചു.

മാതാപിതാക്കൾ നല്കുന്ന മാതൃകയനുസരിച്ചാണ് കുഞ്ഞുങ്ങൾ വളരുന്നത്. മാതാപിതാക്കളുടെ വിശ്വാസജീവിതം മാതൃകാപരവും അനുകരണയോഗ്യവുമായിരിക്കണം. എന്തെന്നാൽ വിശ്വാസത്തിലുള്ള നിങ്ങളുടെ ആഴവും ബോധ്യവുമായിരിക്കണം വിശ്വാസത്തിൽ ദൃഢപ്പെടാൻ കുഞ്ഞുങ്ങൾക്ക് പ്രചോദനമാകേണ്ടതും. മാമ്മോദീസ എന്നത് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന ദിവസമായതുകൊണ്ടുതന്നെ ഓർത്തുവെയ്‌ക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമായ ദിവസമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?