Follow Us On

28

March

2024

Thursday

സിറിയൻ ഓപ്പൺ ആശുപത്രികൾക്ക് ഹംഗറിയൻ സഭയുടെ സഹായം; നന്ദി പറഞ്ഞ് കർദ്ദിനാൾ സെനാരി

സിറിയൻ ഓപ്പൺ ആശുപത്രികൾക്ക് ഹംഗറിയൻ സഭയുടെ സഹായം; നന്ദി പറഞ്ഞ് കർദ്ദിനാൾ സെനാരി

സിറിയ: സിറിയൻ ഓപ്പൺ ഹോസ്പിറ്റൽ സംരംഭത്തിന് സാമ്പത്തിക പിന്തുണ നൽകിയ ഹംഗറിയൻ സഭയോട് നന്ദി പറഞ്ഞ് കർദിനാൾ മരിയോ സെനാരി. ഹംഗറിയയിലെ കത്തോലിക്കാ സഭയ്ക്ക് ഔദ്യോഗികമായ കത്തെഴുതിയാണ് സിറിയയിലെ അപ്പസ്‌തോലിക് നൂൺഷ്യോ നന്ദിയറിയിച്ചത്. ഹംഗറിയൻ സഭയുടെ ഉദാരമനസ്‌കതയിലൂടെ സിറിയയിലെ നിരവധി ആളുകളാണ് ഇന്ന് സൗജന്യ ചികിത്സ നേടുന്നത്.

കാരിത്താസ് സിറിയയും എവിഎസ്‌ഐ ഫൗണ്ടേഷൻ ഏജൻസീസുമായി സഹകരിച്ച് ഹംഗറിയിലെ കാത്തലിക്ക് ബിഷപ്പ്‌സ് കോൺഫറൻസ്, ഡൊണേഷൻ കാമ്പെയിൻ സംഭടിപ്പിച്ചിരുന്നു. 2016ലാണ് സിറിയയിലെ പാവങ്ങൾക്ക് ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത് ലക്ഷ്യമാക്കി ഈ കാമ്പെയിൻ ആരംഭിക്കുന്നത്. അതിന്റെ ഫലമായി 200 ദശലക്ഷം യൂറോ സമാഹരിക്കുകയും അത് സിറിയയിലെ ഓപ്പൺ ഹോസ്പിറ്റൽ സംരംഭത്തിന് കൈമാറുകയും ചെയ്തിരുന്നു. നിലവിൽ 30,000ത്തിലധികം ആളുകളാണ് ഈ സംരംഭം വഴി സൗജന്യ ചികിത്സ നേടിയിരിക്കുന്നത്. രാജ്യത്തെ 3 ആശുപത്രികളെയാണ് ഇത്തരത്തിൽ സാമ്പത്തിക സഹായം നൽകി ഹംഗറിയ ഇപ്പോൾ പിന്തുണയ്ക്കുന്നതും.

സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ സാഹചര്യത്തെക്കുറിച്ചും കർദിനാൾ സെനാരി പറഞ്ഞു. 9 വർഷം നീണ്ട പേരാട്ടവും മരണങ്ങളും അഭയാർഥിക്യാമ്പുകളും സിറിയയിൽ ഇന്നും തുടരുകയാണെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഇത്തരം സാഹചര്യങ്ങളിൽ നല്ല സമറിയാക്കരനെപ്പോലെ ഹംഗറിയൻ സഭ കണ്ടറിഞ്ഞ് സഹായിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?