Follow Us On

29

January

2020

Wednesday

ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ മെത്രാനായി ബിഷപ്പ് സ്റ്റെപാൻ സുസ് ചുമതലയേറ്റു

ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ മെത്രാനായി ബിഷപ്പ് സ്റ്റെപാൻ സുസ് ചുമതലയേറ്റു

ഉക്രെയ്ൻ: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായി ബിഷപ്പ് സ്റ്റെപാൻ സുസ് ഉക്രെയ്‌നിൽ ചുമതലയേറ്റു. ഉക്രെയ്‌നിലെ കെയ്വിലുള്ള ഉത്ഥിതനീശോയുടെ കത്തീഡ്രലിൽ ജനുവരി പന്ത്രണ്ടാം തീയതിയാണ് ബിഷപ്പ് സ്റ്റെപാൻ ചുമതലയേറ്റത്. 38 വയസ്സുമാത്രം പ്രായുള്ള ഇദ്ദേഹമായിരിക്കും ഇനി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി അറിയപ്പെടുക. 2019 നവംബർ പതിനഞ്ചാം തീയതിയാണ് ഫ്രാൻസിസ് പാപ്പാ ബിഷപ്പ് സ്റ്റെപാൻ സുസിന്റെ നിയമനം അംഗീകരിക്കുന്നതും.

കെയ്വ്-ഹാലിയയിലെ കൂരിയ ബിഷപ്പായാണ് ഉക്രേനിയൻ ഗ്രീക്ക്-കത്തോലിക്കാസഭയിലെ ബിഷപ്പുമാരുടെ സിനഡ് സുസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പരിക്കേറ്റ ഉക്രേനിയൻ സൈനികരോടൊപ്പം വാഷിംഗ്ടൺ ഡി.സിയിലെ മറൈൻ മാരത്തണിൽ 10കിലോമീറ്റർ ഓടിയതിനു പിന്നാലെയാണ് തന്റെ നിയമനത്തെക്കുറിച്ച് അദ്ദേഹം അറിയുന്നത്. സ്ഥാനമേറ്റ നിമിഷംമുതൽ ഉക്രേനിയൻ ഗ്രീക്ക്-കത്തോലിക്കാ സഭയിലെ രക്തസാക്ഷികളെക്കുറിച്ചാണ് താൻ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി സഭയോടൊപ്പം കൂടുതൽ ഉത്തരവാദിത്വത്തോടെയുള്ള ഒരു മാരത്തോൺ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2006 ൽ ലിവിലെ ഉക്രേനിയൻ അതിരൂപതയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, ഒരു സൈനിക ചാപ്ലെയിനായി സേവനമനുഷ്ഠിക്കുകയായിരുന്നു. പിന്നീട് 2012 മുതൽ 2019 വരെ ഗാരിസൺ ചർച്ച് ഓഫ് സെറ്റ്‌സിൽ ഇടവക വികാരിയായും സേവനം ചെയ്തു. ഒപ്പം അതിരൂപതയുടെ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എങ്ങനെ ഉത്തരവാദിത്ത്വങ്ങൾ നിറവേറ്റുമെന്നു തനിക്കറിയില്ലെന്നും എങ്കിലും തന്നിൽ ഭരമേൽപ്പിച്ചിരിക്കുന്ന ശുശ്രൂഷ പൂർണ്ണമായും  ദൈവത്തിന് സമർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?