Follow Us On

29

January

2020

Wednesday

ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പ്രൊട്ടസ്റ്റന്റ് പാസ്റ്റർ ചാന്റെ വാക്കുകളെ പ്രശംസിച്ച് ബിഷപ്പ് സ്ട്രിക്‌ലാൻഡ്

ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പ്രൊട്ടസ്റ്റന്റ് പാസ്റ്റർ ചാന്റെ വാക്കുകളെ പ്രശംസിച്ച് ബിഷപ്പ് സ്ട്രിക്‌ലാൻഡ്

വാഷിംഗ്ടൺ ഡി.സി: ദിവ്യബലിമധ്യേ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി മാറുമെന്ന യാഥാർത്യം പൊതുവേദിയിൽ ഏറ്റുപറഞ്ഞ പ്രമുഖ പ്രൊട്ടസ്റ്റന്റ് പാസ്റ്റർ ഫ്രാൻസിസ് ചാനെ പ്രശംസിച്ച് ടൈലർ ബിഷപ്പ് ജോസഫ് ഇ. സ്ട്രിക്‌ലാൻഡ്. ദിവ്യകാരുണ്യത്തിലെ സത്യത്തെക്കുറിച്ച് ചാൻ പ്രസംഗിക്കുന്ന വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രചരണവും ലഭിച്ചിരുന്നു. തുടർന്നാണ് യേശുവിന്റെ ശരീരരക്തങ്ങളെക്കുറിച്ചുള്ള സത്യമാണ് താങ്കൾ പ്രഘോഷിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പ് സ്ട്രിക്‌ലാൻഡ് ട്വിറ്റ് ചെയ്തത്.

ക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ചതിനു ശേഷം 1500 വർഷങ്ങൾ ലോകത്തിലുള്ള സകല ക്രൈസ്തവരും കുർബാനയിലെ അപ്പവും, വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി മാറുമെന്ന് വിശ്വസിച്ചിരുന്നുവെന്നും, ഇതിനെപ്പറ്റി കഴിഞ്ഞ നാളുകളിലാണ് തനിക്ക് ബോധ്യം ലഭിച്ചതെന്നുമാണ് ഫ്രാൻസിസ് ചാൻ വീഡിയോയിൽ പറയുന്നത്. ഒരു യഥാർത്ഥ കത്തോലിക്കനല്ലെങ്കിലും അദ്ദേഹം പങ്കുവെച്ചത് വലിയ ആഴമുള്ള വസ്തുതയാണെന്ന് ബിഷപ്പ് സ്ട്രിക്‌ലാൻഡ് ചൂണ്ടിക്കാട്ടി.

ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ ശരീരരക്തങ്ങളുടെ സാന്നിധ്യത്തെയും ദിവ്യബലിയിലുള്ള ഈശോയുടെ ആത്മാവിനെയും ഏറ്റവും മനോഹരമായാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്. ഓരോ ദിവ്യബലിയിലൂടെയും സ്വർഗ്ഗവുമായി നാം കൂടുതൽ അടുക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?