Follow Us On

29

January

2020

Wednesday

വിശുദ്ധ ആൻഡ്രൂസിന്റെ ചിത്രവും വഹിച്ച് റഷ്യൻ നാവികസേന; തരംഗമായ് പര്യടന ചിത്രങ്ങൾ

വിശുദ്ധ ആൻഡ്രൂസിന്റെ ചിത്രവും വഹിച്ച് റഷ്യൻ നാവികസേന; തരംഗമായ് പര്യടന ചിത്രങ്ങൾ

മോസ്‌കോ: ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് ഉരുക്കുകോട്ടയായിരുന്ന റഷ്യയ്ക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് അറിയാത്തവർക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും പക്ഷേ, സംഭവം സത്യമാണ്- വിശുദ്ധ ആൻഡ്രൂസിന്റെ ചിത്രവുമായി റഷ്യൻ നാവികസേന, സൈനീക വ്യൂഹങ്ങളിലൂടെ നടത്തുന്ന പര്യടനം ഗംഭീരമാകുന്നു. റഷ്യൻ ക്രൈസ്തവരുടെ പ്രിയ വിശുദ്ധരിൽ ഒരാളും നാവികസേനയുടെ മാധ്യസ്ഥനുമാണ് വിശുദ്ധ ആൻഡ്രൂസ്. ഡിസംബർ 21ന് ആരംഭിച്ച പര്യടനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

ഡിസംബർ 30നാണ് വിശുദ്ധ ആൻഡ്ര്യൂസിന്റെ രൂപം മുർമാൻസ്‌കിൽ എത്തിയത്. ജനുവരിയിൽ വടക്കൻ ഫ്‌ളീറ്റ് മേഖലയിൽ ഉൾപ്പെടുന്ന ഗാഡ്‌സീവ്, വിദ്യായിവൊ, സാവോസെർസ്‌ക്, ലുവോസ്റ്റാരി തുടങ്ങിയ സൈനീക പട്ടണങ്ങളിൽ വണക്കത്തിന് പ്രതിഷ്ഠിച്ചു. സെവറോമോർസ്‌കിലെ വടക്കൻ വ്യൂഹം സന്ദർശിച്ചശേഷം സൈനിക കപ്പലുകളിലൂടെ പ്രദക്ഷിണം നടത്തും.

അർഘാങ്ങെൽസ്‌ക് ഒബ്ലാസ്റ്റിലെ സെവറോഡ്‌വിൻസ്‌കിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് കിഴക്കൻ സേനാ വ്യൂഹത്തിലേക്കും പസഫിക് സേനാ വ്യൂഹത്തിലേക്കുമുള്ള പര്യടനം ആരംഭിക്കുകയെന്ന് വടക്കൻ ഫ്‌ലീറ്റ് വൃത്തങ്ങൾ അറിയിച്ചു. റഷ്യൻ നാവികസേനയുടെ അഞ്ച് കപ്പൽവ്യൂഹങ്ങളിലും പര്യടനം പൂർത്തിയാക്കിയശേഷം ഈ രൂപം മോസ്‌കോയിൽ നിർമിക്കുന്ന മിലിട്ടറി കത്തീഡ്രലിൽ പ്രതിഷ്ഠിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മേയ് ആരംഭത്തിലായിരിക്കും രൂപം മോസ്‌കോയിലെ പാട്രിയോടിക് പാർക്കിനു പുറത്ത് നിർമിച്ചുകൊണ്ടിരിക്കുന്ന മിലിട്ടറി കത്തീഡ്രലിൽ പ്രതിഷ്ഠിക്കുക. രണ്ടാം ലോക മഹായുദ്ധത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് മേയ് ഒൻപതിനാണ് കത്തീഡ്രലിന്റെ കൂദാശാകർമം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?