Follow Us On

29

March

2024

Friday

വേൾഡ് വാച്ച് ലിസ്റ്റ്: ഓരോ ദിവസവും കൊല്ലപ്പെട്ടത് എട്ട് ക്രൈസ്തവർ; ആദ്യത്തെ 10 പീഡകരാജ്യങ്ങളിൽ ഇന്ത്യയും

വേൾഡ് വാച്ച് ലിസ്റ്റ്: ഓരോ ദിവസവും കൊല്ലപ്പെട്ടത് എട്ട് ക്രൈസ്തവർ; ആദ്യത്തെ 10 പീഡകരാജ്യങ്ങളിൽ ഇന്ത്യയും

വാഷിംഗ്ടൺ ഡിസി: ഓരോ ദിവസവും എട്ട് ക്രൈസ്തവർ വിശ്വാസത്തെപ്രതി രക്തസാക്ഷികളായി; ഓരോ ആഴ്ചയിലും ദൈവാലയങ്ങൾ ഉൾപ്പെടെയുള്ള 182 സഭാ സ്ഥാപനങ്ങൾ തകർക്കപ്പെട്ടു; ഓരോ മാസവും 309 ക്രൈസ്തവർ അന്യായമായി ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു- 2019ലും ആഗോളതലത്തിൽ വിശ്വാസത്തെപ്രതി ഏറ്റവും അധികം പീഡിപ്പിക്കപ്പെട്ട ജനത ക്രൈസ്തവരാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുമായി ‘വേൾഡ് വാച്ച് ലിസ്റ്റ് 2020’ പ്രസിദ്ധീകൃതമായി.

കഴിഞ്ഞ വർഷം ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്ന 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടെന്ന വസ്തുതയും ‘വേൾഡ് വാച്ച് ലിസ്റ്റ്’ വ്യക്തമാക്കി. ക്രൈസ്തവർക്കെതിരായ മതപീഡനങ്ങളെ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പൺഡോഴ്‌സാ’ണ് ഓരാ വർഷവും ‘വേൾഡ് വാച്ച് ലിസ്റ്റ്’ പ്രസിദ്ധീകരിക്കുന്നത്.

ക്രൈസ്തവർ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 10 രാജ്യങ്ങൾ

1. ഉത്തര കൊറിയ

2. അഫ്ഘാനിസ്ഥാൻ

3. സൊമാനിയ

4. ലിബിയ

5. പാക്കിസ്ഥാൻ

6. എഫിത്രിയ

7. സുഡാൻ

8. യെമൻ

9. ഇറാൻ

10. ഇന്ത്യ

2019ലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ ഒറ്റനോട്ടത്തിൽ

ഏറ്റവും ചുരുങ്ങിയത് 60 രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു.

ഏതാണ്ട് 14645 ക്രൈസ്തവരാണ് വിവിധ തരത്തിൽ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടത്.

2983 ക്രൈസ്തവർ രക്തസാക്ഷികളായി.

ക്രിസ്തുവിശ്വാസത്തിന്റെ പേരിൽ 2019ൽ 8537 ക്രൈസ്തവർ മാനഭംഗത്തിനോ/ലൈംഗീക അതിക്രമത്തിനോ ഇരയായി. (ഭൂരിഭാഗം ലൈംഗീക പീഡനങ്ങളും രഹസ്യമായോ അടച്ചിട്ട മുറികളിലോ സംഭവിക്കുന്നതിനാൽ ഇരകളുടെ യഥാർത്ഥ എണ്ണം ഇതിന്റെ പലമടങ്ങ് വരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു)

കഴിഞ്ഞ വർഷം തകർക്കപ്പെട്ട ദൈവാലയങ്ങളുടെയും സഭാസ്ഥാപനങ്ങളുടെയും എണ്ണം 9488 വരും.

ഇതിൽ 5500ൽപ്പരം ആക്രമണങ്ങളും സംഭവിച്ചത് ചൈനയിൽ. (2018ലെ കണക്കുപ്രകാരം 1000%ത്തിന്റെ വർദ്ധന)

കഴിഞ്ഞ വർഷം അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട ക്രൈസ്തവർ 3711.

തട്ടിക്കൊണ്ടുപോകലിനിരയായ ക്രൈസ്തവർ 1052.

ആക്രമിക്കപ്പെടുകയും അഗ്‌നിക്കിരയാക്കുകയും ചെയ്ത ക്രൈസ്തവ ഭവനങ്ങളുടെ എണ്ണം 3315.

വിശ്വാസ്യത

എല്ലാ വർഷവും ക്രൈസ്തവ പീഡനത്തെ കുറിച്ച് ഓപ്പൺ ഡോഴ്‌സ് പുറത്തുവിടുന്ന റിപ്പോർട്ടിന് ആഗോള തലത്തിൽ വലിയ സ്വീകാര്യതയാണുള്ളത്. വരും ദിവസങ്ങളിൽ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 60 രാജ്യങ്ങളിൽനിന്നുള്ള ഓപ്പർ ഡോർസ് വോളണ്ടിയർമാരിലൂടെ 2018 നവംബർ ഒന്നുമുതൽ 2019 ഒക്ടോബർ 31വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെ അടിസ്ഥാനമാക്കിയാണ് ഓരോ വർഷവും ‘വേൾഡ് വാച്ച് ലിസ്റ്റ് തയാറാക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?