Follow Us On

06

April

2020

Monday

സമാധാന ഉടമ്പടിയിൽ ഒപ്പുവച്ച് ദക്ഷിണ സുഡാൻ; പാപ്പയുടെ ഇടപെടലിനെ പ്രശംസിച്ച് നേതാക്കൾ

സമാധാന ഉടമ്പടിയിൽ ഒപ്പുവച്ച് ദക്ഷിണ സുഡാൻ; പാപ്പയുടെ ഇടപെടലിനെ പ്രശംസിച്ച് നേതാക്കൾ

റോം: ദക്ഷിണ സുഡാൻ റിപ്പബ്ലിക്കും ദക്ഷിണ സുഡാൻ പ്രതിപക്ഷ പ്രസ്ഥാന സഖ്യവും ഒന്ന് ചേർന്നു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. റോമിൽ വച്ച് ഞായറാഴ്ച ഒപ്പുവച്ച സമാധാന പ്രഖ്യാപനം 15ാം തിയതി മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. ജനങ്ങൾക്ക് സമാധാനം പകരുവാൻ ഈ പ്രഖ്യാപനം സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്മ്യൂണിറ്റി ഓഫ് സാന്റ് എജിഡിയോ സെക്രട്ടറി ജനറൽ പൗലോ ഇമ്പലിസോ വ്യക്തമാക്കുകയും ചെയ്തു. സമാധാനം സ്ഥാപിക്കുന്നതിലുള്ള ഫ്രാൻസിസ് പാപ്പയുടെ ഇടപെടൽ പ്രശംസനീയമാണെന്നും ദക്ഷിണസുഡാൻ നേതാക്കൾ അഭിപ്രായപ്പെട്ടു.

ഫ്രാൻസിസ് പാപ്പായുടെ സമാധാന ആഹ്വാനത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് ഇരുവശത്തെയും നേതാക്കൾ അഭിപ്രായപ്പെട്ടു. തങ്ങളുടെ രാജ്യത്തോട് പാപ്പ കാണിക്കുന്ന കരുതലും സ്‌നേഹവും മറക്കാൻ കഴിയാത്തതുമാണ്. രാജ്യത്ത് സമാധാനവും അനുരഞ്ജനവും സാഹോദര്യവും പുനസ്ഥാപിക്കുന്നതിന് നിരന്തരമായ ആത്മീയവും ധാർമ്മികവുമായ അഭ്യർത്ഥനയാൽ പാപ്പ തങ്ങളെ ഏറെ സ്വാധീനിച്ചിരിക്കുന്നതായും സമാധാന ഉടമ്പടിയോടൊപ്പം ഇരുവരും എഴുതിച്ചേർക്കുകയും ചെയ്തു.

ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് കത്തോലിക്കർ കൂടുതൽ ഉള്ള സ്ഥലമാണ് ദക്ഷിണ സുഡാൻ. അതുകൊണ്ടുതന്നെ ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിച്ചതിനുശേഷമായിരുന്നു സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചത്. കത്തോലിക്കരും രാഷ്ട്രീയക്കാരും പ്രതിപക്ഷ വിഭാഗങ്ങളും തമ്മിൽ ഉള്ള ശത്രുത അവസാനിപ്പിക്കാനും രാഷ്ട്രീയ സംഭാഷണം നടത്താനും ദക്ഷിണ സുഡാനിലെ ജനങ്ങൾക്ക് മാനുഷിക സഹായം അനുവദിക്കാനും സമാധാന ഉടമ്പടിയിൽ പ്രത്യേകം പരാമർശിച്ചിട്ടുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?