Follow Us On

29

March

2024

Friday

പെൻസ്-പാപ്പ കൂടിക്കാഴ്ച അടുത്തയാഴ്ച; സ്ഥിരീകരിച്ച് യു.എസ്

പെൻസ്-പാപ്പ കൂടിക്കാഴ്ച അടുത്തയാഴ്ച; സ്ഥിരീകരിച്ച് യു.എസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്-ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച അടുത്തയാഴ്ച. പെൻസിന്റെ ഓഫീസാണ് ഇതുസംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കൂടിക്കാഴ്ചയുടെ സമയക്രമീകരണങ്ങളോ പ്രധാനപ്പെട്ട ചർച്ചാവിഷയങ്ങളോ സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. എന്നാൽ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കൻ കമ്മീഷന്റെ അംബാസിഡർ സാം ബ്രൗൺബാക്ക് വത്തിക്കാൻ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് പെൻസ് സന്ദർശനം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.

സ്വവർഗ്ഗ വിവാഹം, ഗർഭഛിദ്രം, ദയാവധം അടക്കമുള്ള ധാർമ്മിക അധഃപതനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയെന്ന നിലയ്ക്ക് ഈ വിഷയങ്ങളിലുള്ള ആശങ്ക ഇരുവരും പങ്കുവെയ്ക്കുമെന്നാണ് സൂചന. അമേരിക്കൻ ചരിത്രത്തിലെ ക്രൈസ്തവ വിശ്വാസം ഏറ്റവും ഉയർത്തി പിടിക്കുന്ന നേതാവെന്ന നിലയിൽ പ്രസിദ്ധനുമാണ് ഇദ്ദേഹം. 2018ൽ മൈക്കേൽ ഡി അന്റോണിയോ, പീറ്റർ എയിസ്‌നർ എന്നീ രചയിതാക്കൾ എഴുതിയ ‘ദി ഷാഡോ പ്രസിഡന്റ് : ദി ട്രൂത്ത് എബൌട്ട് മൈക് പെൻസ്’ എന്ന പുസ്തകത്തിൽ ‘അമേരിക്കൻ ചരിത്രത്തിൽ എറ്റവുമധികം വിജയിച്ചിട്ടുള്ള ക്രിസ്ത്യൻ ഉന്നതാധികാരി’ എന്നാണു പെൻസിനെ വിശേഷിപ്പിച്ചിരിക്കുന്നതുതന്നെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?