Follow Us On

29

March

2024

Friday

കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങണമെന്ന ആഹ്വാനവുമായി ഇന്‍ഫാം ദേശീയ സമ്മേളനം സമാപിച്ചു

കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങണമെന്ന  ആഹ്വാനവുമായി ഇന്‍ഫാം ദേശീയ സമ്മേളനം സമാപിച്ചു

കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ സംരക്ഷണത്തിനും കാര്‍ഷികമേഖലയുടെ നിലനില്‍പിനുമായി കര്‍ഷകരും കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളും രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി സഹകരിച്ചും സംഘടിച്ചും നീങ്ങണമെന്ന് ആഹ്വാനവുമായി ഇന്‍ഫാം ദേശീയ സമ്മേളനം സമാപിച്ചു.
ഇന്‍ഫാം ദേശീയ സമ്മേളനവും കര്‍ഷകമഹാറാലിയും ചരിത്രവിജയമാക്കിത്തീര്‍ത്ത ഇന്‍ഫാം സംസ്ഥാന സമിതിയേയും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല, കട്ടപ്പന താലൂക്ക്, ഗ്രാമ സമിതികളെയും സംഘാടകരേയും ദേശീയ സമിതി അഭിനന്ദിച്ചു. ദേശീയസമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അവതരിപ്പിച്ച ഇന്‍ഫാം-അധ്വാനവര്‍ഗ്ഗ അവകാശ കരടുരേഖയെ ആസ്പദമാക്കി വിവിധ തലങ്ങളില്‍ കാര്‍ഷികമേഖലയിലെ വിദഗ്ദ്ധരേയും ഇതര കര്‍ഷകസംഘടനാനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് കര്‍ഷകപഠനശിബിരങ്ങള്‍ സംഘടിപ്പിക്കും.
കാര്‍ഷികപ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് സഹായമേകുന്നതിനോടൊപ്പം കര്‍ഷക സംയുക്ത പോരാട്ടങ്ങള്‍ക്ക് ഇന്‍ഫാം നേതൃത്വം നല്‍കും. വിവിധ സംസ്ഥാനങ്ങളിലെ ഇന്‍ഫാം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കി ഗ്രാമസമിതികള്‍ മുതല്‍ ദേശീയതലംവരെ സംഘടനാസംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുവാനുള്ള കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുവാന്‍ ദേശീയസമിതി തീരുമാനിച്ചു.
കാര്‍ഷികവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവിധ കര്‍ഷകസംഘടനകളുടെയും സമ്മേളനം വിളിച്ചുചേര്‍ക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചിരിക്കുന്ന കര്‍ഷകപ്രക്ഷോഭങ്ങള്‍ ഇന്‍ഫാം ദേശീയസമ്മേളനത്തോടെ കൈവരിച്ചിരിക്കുന്നുവെന്നും തുടര്‍നടപടികള്‍ക്കും സംസ്ഥാനതല ഏകോപനത്തിനും നേതൃസമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ദേശീയ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍, സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?