Follow Us On

11

July

2020

Saturday

റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന സംരക്ഷണ – ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും-കെഎല്‍സിഎ

റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന സംരക്ഷണ – ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും-കെഎല്‍സിഎ

കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഏകോപനസമിതിയായ കെആര്‍എല്‍സിസി  ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന സംരക്ഷണദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.  അതിന്‍റെ അടിസ്ഥാനത്തില്‍ കെഎല്‍സിഎ യൂണിറ്റുകളില്‍ ഭരണഘടനാ സംരക്ഷണ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.  പൗരത്വം സംബന്ധിച്ച വിഷയങ്ങളില്‍ മതം ഒരു ഘടകമാക്കിയ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് ഭരണഘടനാ സംരക്ഷണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  ഭരണഘടനകളുടെ അടിസ്ഥാനതത്വങ്ങളില്‍ ഉള്‍പ്പെടുന്ന മതേതരത്വം എന്ന സങ്കല്പത്തിനു വിരുദ്ധമായാണ് ഒടുവില്‍ നടന്ന പൗരത്വനിയമഭേദഗതി എന്ന് കെഎല്‍സിഎ സംസ്ഥാനസമിതി വിലയിരുത്തി.
പ്രസിഡണ്ട് ആന്‍റണി നൊറോണ അദ്ധ്യക്ഷത വഹിച്ചു.   ജനറല്‍ അഡ്വ: ഷെറി ജെ തോമസ് , എബി കുന്നേപറമ്പില്‍ ഇ ഡി ഫ്രാന്‍സീസ്, ജെ സഹായദാസ്, ടി എ ഡാല്‍ഫിന്‍, ഉഷാകുമാരി, ബേബി ഭാഗ്യോദയം, അജു ബി ദാസ്, എം സി ലോറന്‍സ്, ബിജു ജോസി,, ജസ്റ്റീന ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു,  ജസ്റ്റിന്‍ ആന്‍റണി, അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, ഷൈജ ടീച്ചര്‍, ജോര്‍ജ് നാനാട്ട്, വിന്‍സ് പെരിഞ്ചേരി,  എന്നിവര്‍  പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?